ഗര്‍ഭിണികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ‘അണ്‍പ്ലാന്‍ഡ്’ താരം ആഷ്‌ലി ബ്രാച്ചര്‍

ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണലുമായി സഹകരിച്ച്, ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ പദ്ധതിയുമായി ‘അണ്‍പ്ലാന്‍ഡ്’ മൂവി താരം ആഷ്‌ലി ബ്രാച്ചര്‍. ഗര്‍ഭഛിദ്രത്തിന്റെ വക്താവായിരുന്ന അബ്ബി ജോണ്‍സന്റെ മാനസാന്തരത്തിന്റെ കഥ പറയുന്ന ‘അണ്‍പ്ലാന്‍ഡ്’ എന്ന ഹോളിവുഡ് സിനിമയില്‍ അബ്ബി ജോണ്‍സന്റെ വേഷം കൈകാര്യം ചെയ്തത് ആഷ്‌ലിയാണ്.

പ്രമുഖ പ്രഗ്‌നന്‍സി ഹെല്‍പ് സെന്റര്‍ ശ്രംഖലയാണ് ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണല്‍. അപ്രതീക്ഷിത ഗര്‍ഭത്തിനുടമകളായ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘അണ്‍പ്ലാന്‍ഡ് മൂവി സ്‌കോളര്‍ഷിപ്പ്’ എന്നു പേരിട്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പ് പ്രകാരം ആസൂത്രിതമല്ലാതെ ഗര്‍ഭിണികളാകുന്നവര്‍ക്ക്, വര്‍ഷത്തില്‍ അയ്യായിരം ഡോളര്‍ ലഭിക്കും. മാതൃത്വം സ്വീകരിക്കുന്നതിനുള്ള ധീരമായ തീരുമാനമെടുത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്‌കോളര്‍ഷിപ്പ് ജീവിതത്തിലേയ്ക്കുള്ള ഒരു പിന്തുണയായിരിക്കുമെന്ന് ഹാര്‍ട്ട് ബീറ്റ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് ജോറല്‍ ഗോഡ്‌സ് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുക എന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.