‘ഒരു കത്തോലിക്കൻ എന്ന നിലയിൽ പീഡിതരും അവഗണിക്കപ്പെട്ടവരുമായ ക്രിസ്ത്യാനികളെ സഹായിക്കാൻ ആഗ്രഹിക്കുന്നു’ – മുൻ ആംഗ്ലിക്കൻ ബിഷപ്പ്

ഒരു കത്തോലിക്കൻ ആയിത്തീരുന്നതിലൂടെ ലോകമെമ്പാടുമുള്ള പീഡിതരെ സഹായിക്കാനും അവഗണിക്കപ്പെട്ടവരെ ചേർത്തുനിർത്താനും താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി കത്തോലിക്കാ സഭയിലിലേക്കെത്തിയ മുൻ ആംഗ്ലിക്കൻ ബിഷപ്പ് ഡോ. മൈക്കിൾ നസീർ-അലി. കത്തോലിക്കാ സഭയിലേക്ക് എത്തിയതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കത്തോലിക്കാ സഭ ഒരു യഥാർത്ഥ ആഗോളസംഘടനയാണ്. അത് ശക്തി നൽകുന്നു. അതിനാൽ തന്നെ കത്തോലിക്കാ സഭയിലേക്കുള്ള പ്രവേശനം മധുരിതമായ ഒരു അനുഭവമാണ്. എന്നാൽ ഞാൻ അംഗമായിരുന്ന സഭ അങ്ങനെയായിരുന്നില്ല എന്നതും അവിടെ നിന്നുള്ള മടക്കവും കയ്പ്പേറിയ അനുഭവങ്ങൾ പകരുന്നു” – അദ്ദേഹം വ്യക്തമാക്കി. ചർച്ച് ഓഫ് ഇംഗ്ലണ്ടില്‍ നിരവധി പ്രശ്നങ്ങളുണ്ട്. അവയൊക്കെ മാറ്റാൻ താൻ പരിശ്രമിച്ചുവെങ്കിലും പരാജിതനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“കത്തോലിക്കാ സഭ അതിന്റെ വിശ്വാസികളുടെ ആവശ്യങ്ങളിൽ കൂടെ നിൽക്കുന്നു. ആസിയ ബീവിയുടെ സംഭവം അതിന് ഉദാഹരണമാണ്‌. കാരണം, ആസിയായുടെ മോചനത്തിലേക്ക് നയിച്ചതിൽ പ്രദേശത്തെ കത്തോലിക്കർക്കു മാത്രമല്ല, ആഗോളതലത്തിലുള്ള കത്തോലിക്കാർക്കും പങ്കുണ്ട്. അതിനാൽ തന്നെ കത്തോലിക്കാ സഭയിൽ വിശാലമായ ഒരു ഐക്യം നിലനിൽക്കുന്നു. കൂടുതൽ ഒറ്റപ്പെട്ടവരിലേക്ക് കത്തോലിക്കാ സഭ കടന്നുചെല്ലുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

1949 -ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച നസീർ-അലി കത്തോലിക്കാ സ്കൂളുകളിലാണ് പഠിച്ചത്. അദ്ദേഹത്തിന് ഒരു ക്രിസ്ത്യൻ, മുസ്ലീം കുടുംബപശ്ചാത്തലവും ബ്രിട്ടീഷ്, പാകിസ്താൻ പൗരത്വവുമുണ്ട്. 1976 -ൽ കറാച്ചിയിലും ലാഹോറിലും സേവനം ചെയ്ത അദ്ദേഹം ആംഗ്ലിക്കൻ വൈദികനായി നിയമിക്കപ്പെട്ടു. പിന്നീട് അദ്ദേഹം പശ്ചിമ പഞ്ചാബിലെ റായിവിണ്ടിന്റെ ആദ്യ ബിഷപ്പായി നിയമിതനായി. പിന്നീട് കത്തോലിക്കാ ആശയങ്ങളിലേക്ക് അദ്ദേഹം ആകർഷിക്കപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.