ഹോളിവുഡ് ഹീറോ ആര്‍നോള്‍ഡ് ഷ്വോര്‍ട്‌സെനഗര്‍ പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍: പതിവുപോലെയുള്ള ബുധനാഴ്ച പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കാന്‍ ഒരു അപ്രതീക്ഷിത അതിഥിയെത്തി; ഹോളിവുഡ് താരമായ ആര്‍നോള്‍ഡ് ഷോര്‍ട്‌സെനഗര്‍. ”അങ്ങയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ഒരു വലിയ ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. ഞങ്ങളെ സംരക്ഷിക്കുന്നതില്‍ അങ്ങയോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. പരിസരമലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മൂലം 7 മില്യണിലധികം ജനങ്ങള്‍ മരിക്കുന്നു എന്ന കാര്യം അങ്ങയെ അറിയിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങയെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.” ഫ്രാന്‍സിസ് പാപ്പയുടെ കൈപിടിച്ച് ഷ്വോര്‍ട്‌സ്‌നെഗര്‍ പറഞ്ഞ വാക്കുകളാണിത്.

കൂടാതെ ‘കാലിഫോര്‍ണിയ: ദ് ഗോള്‍ഡന്‍ ലാന്‍ഡ് ഓഫ് പ്രോമിസ്’ എന്ന പുസ്തകം പാപ്പയ്ക്ക് നല്‍കുകയും ചെയ്തു. താന്‍ പാപ്പയോട് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രത്യാശയും ഷ്വോര്‍ട്‌സ്‌നെഗര്‍  പ്രകടിപ്പിച്ചു. ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ചുള്ള മെഡല്‍ പാപ്പ തന്റെ അതിഥിയ്ക്ക് സമ്മാനമായി നല്‍കി. തനിക്ക് വേണ്ടി ചെലവഴിച്ച സമയത്തിന് നന്ദി അര്‍പ്പിച്ചാണ് താരം തിരികെ പോയത്.

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശകരിലൊരാള്‍ സമ്മാനിച്ചത് ‘കൗബോയ് ബ്ലാസര്‍’ എന്ന് പേരുള്ള ഒരു രോമക്കപ്പായമായിരുന്നു. എല്ലാവര്‍ക്കും പാപ്പയെ കാണാനുള്ള അവസരം ഉണ്ടായിരുന്നു. പാപ്പയ്ക്ക് പ്രത്യേകം നന്ദിയും ആശംസയും നല്‍കിയാണ് ഓരോരുത്തരും മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.