അര്‍മേനിയന്‍ പൗരസ്ത്യ കത്തോലിക്കാ സഭയുടെ ഇരുപത്തിയൊന്നാം പാത്രിയാര്‍ക്കീസായി റാഫേല്‍ ബെദ്രോസ് തെരഞ്ഞെടുക്കപ്പെട്ടു

അര്‍മേനിയന്‍ പൗരസ്ത്യ കത്തോലിക്കാ സഭയുടെ ഇരുപത്തിയൊന്നാമത്തെ പാത്രിയാര്‍ക്കീസായി റാഫേല്‍ ബെദ്രോസ് തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കന്‍ യൂറോപ്പിലെ അര്‍മേനിയന്‍ കത്തോലിക്കാ വിശ്വാസികള്‍ക്കു വേണ്ടിയുള്ള അര്‍മേനിയന്‍ കപ്പാഡോഷ്യയിലെ സിസേറിയയിലെ ആര്‍ച്ചുബിഷപ്പായി അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.

റോമില്‍ ചേര്‍ന്ന അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ സൂനഹദോസിലാണ് പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുത്തത്. പാത്രിയാര്‍ക്കീസിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസ നേര്‍ന്നു. സന്മനസ്സുള്ള സകലരും വിശിഷ്യ, ക്രൈസ്തവര്‍ വ്യത്യാസങ്ങളെയും ഒറ്റപ്പെടലിനെയും മറികടന്നു കൊണ്ട് ചാരത്തായിരിക്കാനും സഹോദരങ്ങളായിരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു.

പൗരസ്ത്യ കത്തോലിക്കാ സഭയുടെ കാനോന്‍ നിയമത്തിന്റെ വകുപ്പനുസരിച്ച്, റാഫേല്‍ ബെദ്രോസ് പാത്രിയാര്‍ക്കീസ് ഫ്രാന്‍സിസ് പാപ്പായ്ക്ക് സമര്‍പ്പിച്ച സഭാകൂട്ടായ്മയ്ക്കായുള്ള അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് നല്‍കിയ കത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഉത്ഥാനം ചെയ്ത ക്രൂശിതനുമായുള്ള കൂടിക്കാഴ്ചക്ക് നാമെല്ലാവരും ഒപ്പം നീങ്ങണമെന്ന് പാപ്പാ കത്തിലൂടെ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.