അര്‍മേനിയന്‍ സഭക്ക് വത്തിക്കാനില്‍ സ്ഥിരം പ്രതിനിധി

അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയുടെ റോമിലെ സ്ഥിരം പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ഖജഗ് ബര്‍സാമിയാന്‍ നിയമിതനായി. പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്‌തോലിക സഭ ഇതാദ്യമായിട്ടാണ് റോമില്‍ സ്വന്തം പ്രതിനിധിയെ നിയമിക്കുന്നത്.

തന്റെ പുതിയ നിയമനത്തില്‍ സന്തുഷ്ടനാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പരസ്പര ബഹുമാനത്തിലൂടെയും, സഹകരണത്തിലൂടെയും ഇരു വിഭാഗങ്ങളേയും കൂടുതല്‍ അടുപ്പിക്കുകയും, നിലവിലുള്ള പദ്ധതികളും, പരിപാടികളും വിപുലീകരിക്കുകയുമാണ് ഈ ദൗത്യത്തിലൂടെ താന്‍ ലക്ഷ്യം വെക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വത്തിക്കാനും, അര്‍മേനിയന്‍ സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് നിയമനത്തിന്റെ പിന്നിലെ ലക്ഷ്യം.

അര്‍മേനിയന്‍ എയിഡ് ഫണ്ടിന്റെ പ്രസിഡന്റ് കൂടിയായ ബര്‍സാമിയാന്‍ മെത്രാപ്പോലീത്ത 28 വര്‍ഷത്തോളം അമേരിക്കയില്‍ അര്‍മേനിയന്‍ അപ്പസ്‌തോലിക സഭാ പിതാവായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.