അർജന്റീനയിലെ പാവങ്ങളുടെ രക്തസാക്ഷിയായ വൈദികനു പാപ്പായുടെ ആദരം

കൊറോണ വൈറസുമായുള്ള നീണ്ട മൂന്നു മാസത്തെ പോരാട്ടത്തിന് ശേഷം അർജന്റീനയിലെ ‘സ്ലം പ്രീസ്റ്റ്’ ഫാ. ബസിലീസിയോ ബാച്ചി ബ്രിട്ടസ് അന്തരിച്ചു. ഫാ. ബ്രിട്ടസ് ദരിദ്രരുടെ രക്തസാക്ഷി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിൻറെ മരണശേഷം ഫ്രാൻസിസ് പാപ്പാ പാവങ്ങളുമായി ചേർന്ന് നിന്ന അദ്ദേഹത്തിൻറെ ജീവിതത്തെ എല്ലാവര്‍ക്കും മാതൃകയായി അവതരിപ്പിച്ചു. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

52 -കാരനായ ഈ വൈദികൻ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. രോഗങ്ങൾ ഏറെ ഉള്ളതിനാലും ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമായതിനാലും അർജന്റീനയിൽ നിന്നും മാറി താമസിക്കണം എന്ന് മുന്നറിയിപ്പ് നൽകി എങ്കിലും അദ്ദേഹം താൻ ഏറ്റെടുത്ത ജനങ്ങളെ ഉപേക്ഷിക്കുവാൻ തയ്യാറായില്ല. ജൂണിൽ കൊറോണ വൈറസ് പോസിറ്റീവ് ആയതിനെ തുടർന്ന് സാൻ കാമിലോ ക്ലിനിക്കിലെ തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു.

“ഞാൻ കളിക്കാൻ തീരുമാനിച്ച ഗെയിമാണ്. വേദനകളുടെ നിമിഷത്തിൽ ദൈവം എന്നെ ഏല്പിച്ചിരിക്കുന്ന ജനത്തിനു ഒപ്പമാണ് ഞാൻ ആയിരിക്കേണ്ടത്. അല്ലാതെ, എന്റെ വീടിന്റെ സുഖസൗകര്യങ്ങളിലേയ്ക്ക് ഞാൻ ഒതുങ്ങിയിരിക്കേണ്ട സമയമല്ല ഇത്.” -അദ്ദേഹം പറഞ്ഞു. ഫാ. ബ്രിട്ടസ് ആശുപത്രിയിലായ വാർത്ത അറിഞ്ഞത് മുതൽ പാപ്പാ അദ്ദേഹത്തിൻറെ വിവരങ്ങൾ അറിയുവാൻ വിളിക്കുമായിരുന്നു. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയാത്ത നിമിഷവും കരുതലും ആശ്വാസവുമായി മാർപാപ്പ കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.