അൾത്താരയിലേക്കുയർത്തപ്പെടുന്ന ബിസിനസ്സുകാരനായ വിശുദ്ധന്റെ നൂറാം ജന്മദിനം ആഘോഷിച്ച് അർജന്റീനിയൻ ജനത

ധന്യൻ പദവിയിലേക്കുയർത്തപ്പെട്ട ബിസിനസ്സുകാരനായ എൻറിക് ഷായുടെ നൂറാം ജന്മദിനം ആഘോഷിച്ച് അർജന്റീനയിലെ വിശ്വാസികൾ. അതുമായി ബന്ധപ്പെട്ട് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ അദ്ദേഹത്തിന്റെ ജീവിതവും സേവനങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ എത്രത്തോളം വിലപ്പെട്ടതാണ്‌ എന്ന വിഷയത്തിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ബിസിനസിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചർച്ചയിൽ പങ്കെടുക്കും.

ബിസിനസ്സുകാർക്കിടയിൽ സുവിശേഷപ്രഘോഷണം നടത്തിയ ഫ്രഞ്ച് ബിസിനസ്സുകാരനായ അദ്ദേഹത്തെ ഏപ്രിൽ 25 -നാണ് ഫ്രാൻസിസ് മാർപാപ്പ ധന്യൻ പദവിയിലേക്കുയർത്തിയത്. ധനികനും ബിസിനസുകാരനുമായ അദ്ദേഹം രണ്ടാം ലോക മഹായുദ്ധകാലത്ത് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് ബിസിനസ് എക്സിക്യൂട്ടീവ്സ് എന്ന സംഘടന സ്ഥാപിക്കുകയും അർജന്റീനയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും ബിസിനസുകാർക്കിടയിൽ വിശ്വാസപരിവർത്തനം നടത്തുകയും ചെയ്തു.

കുട്ടിക്കാലം മുതലേ വിശ്വാസപരമായ കാര്യങ്ങളിൽ വളരെയധികം പ്രാധാന്യം കൊടുത്ത ഇദ്ദേഹം ‘ബിസിനസുകാർക്കിടയിലെ ക്രിസ്തു’ എന്നാണ് അറിയപ്പെടുന്നത്. ജോലിസ്ഥലങ്ങളിൽ മാന്യമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെയും നീതിന്യായ വ്യവസ്ഥിതിയെക്കുറിച്ചും ധാരാളം പുസ്തകങ്ങൾ എഴുതിയ അദ്ദേഹത്തിന്റെ ചിന്തകളും പ്രബോധനങ്ങളും തൊഴിലുടമകളെയും തൊഴിലാളികളെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. ജന്മശതാബ്ധിയോടനുബന്ധിച്ച നാലാം വാർഷിക സമ്മേളനമാണ് ജൂലൈ 26, 27 തീയതികളിൽ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.