ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപക പ്രതിഷേധം

ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “നിയപരമാണെങ്കിലും അല്ലെങ്കിലും ഭ്രൂണഹത്യ ഒരു കൊലപാതകം തന്നെയാണ്,” “സത്യത്തെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ല,” “ജീവനെ സംരക്ഷിക്കുന്നവര്‍ ഒരുപാടുണ്ട്,” “ഞങ്ങളാണ് നീല ഭൂരിപക്ഷം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു നവംബര്‍ തുടക്കത്തില്‍ അര്‍ജന്റീനയിലെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

നിരവധി പ്രമുഖരും പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. തലസ്ഥാന നഗരമായ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പ്രതിഷേധത്തില്‍ നിയമസാമാജിക വിക്ടോറിയ മൊറാലെസ് ഗോര്‍ലേരി പങ്കുചേര്‍ന്നു. ബില്ലിനെതിരെ ഫ്രാന്‍സിസ് പാപ്പ തനിക്കെഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിക്ടോറിയ സംസാരിക്കുന്ന ഒരു വീഡിയോയും പ്രോലൈഫ് സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. അര്‍ജന്റീനയിലെ പല പ്രമുഖരും ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.