പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗോലിയാത്തിന്റെ ഭവനത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി

പുരാതന ഇസ്രായേല്‍ നഗരമായ ഗത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ബൈബിള്‍ പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗോലിയാത്തിന്റെ ഭവനം ഇവിടെയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഫിലിസ്ത്യ നഗരത്തിന്റെ പതനവുമായി ബന്ധപ്പെട്ടുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് അര്‍മേനിയന്‍ രാജാവ് ഹസാലേലുമായുള്ള യുദ്ധത്തില്‍ ഗാത്തുകാര്‍ ഉപയോഗിച്ചിരുന്നതെന്നു വിശ്വസിക്കുന്ന മൃഗത്തിന്റെ അസ്ഥിയും കണ്ടെത്തിയിട്ടുണ്ട്. ദാവീദ് രാജാവ് പരാജയപ്പെടുത്തിയ ഭീമാകാരനാണ് ഗോലിയാത്ത്.

1 ദിനവൃത്താന്തം 18-ലും 2 ദിനവൃത്താന്തം 11-ലും ദാവീദിന്റെ യുദ്ധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 2 രാജാക്കന്മാര്‍ 17-18 ല്‍ ഇങ്ങനെ വായിക്കുന്നു: “അക്കാലത്ത് സിറിയാ രാജാവ് ഹസായേല്‍ യുദ്ധം ചെയ്ത് ഗത്ത് പിടിച്ചടക്കി. അവന്‍ ജറുസലേമിനെതിരെ പുറപ്പെടാന്‍ ഭാവിച്ചു.” 2015-ല്‍ പുരാവസ്തുഗവേഷകര്‍ ഗത്ത് നഗരത്തില്‍ നിന്നുതന്നെ വലിയൊരു ഗേറ്റ് കണ്ടെത്തിയിരുന്നു. ഇതാണ് നഗരത്തെക്കുറിച്ചുള്ള പഠനത്തിന് ആരംഭം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.