കാനഡയിലെ കത്തോലിക്കാ സ്കൂളിനു മുൻപിൽ സ്വവർഗ്ഗാനുരാഗ പതാക സ്ഥാപിക്കുന്നതിനെ അപലപിച്ച് ടൊറന്റോ അതിരൂപത

കാനഡയിലെ കാത്തലിക് സ്കൂൾ കൗണ്‍സില്‍ ഓഫ് ടൊറേന്റോ ജൂൺ മാസത്തെ സ്വവർഗ്ഗാനുരാഗികളുടെ മാസമായി പ്രഖ്യാപിക്കുവാനും എൽ ജി ബി ടി പതാക സ്കൂളിനു മുൻപിൽ സ്ഥാപിക്കുവാനുള്ള നീക്കത്തെ അപലപിച്ചുകൊണ്ട് ടൊറേന്റോ അതിരൂപത അദ്ധ്യക്ഷൻ കർദ്ദിനാൾ തോമസ് കോളിൻസ്. ഇത്തരം സാഹചര്യത്തിൽ ക്രിസ്തീയമായ രൂപങ്ങളും പ്രതീകങ്ങളും സ്ഥാപിക്കുന്നത് അനിവാര്യവും ഉചിതവും വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“കത്തോലിക്കാ സ്ഥാപനങ്ങളായ സ്കൂളുകൾ, ആശുപത്രികൾ എന്നിവയ്ക്ക് പുറത്തു സ്ഥാപിക്കുന്ന കുരിശ് അവിടെ പ്രവേശിക്കുന്ന എല്ലാവരെയും ദൈവമക്കളെന്ന നിലയിൽ അവരുടെ അതുല്യതയിലും സ്നേഹത്തിലും ഒന്നാക്കിത്തീർക്കുന്നു. അഡ്മിനിസ്ട്രേറ്റർമാർ, സ്കൂൾ അധികാരികൾ, അധ്യാപകർ, വിദ്യാഭ്യാസത്തിലെ എല്ലാ പങ്കാളികളും എന്നിവരൊക്കെ കത്തോലിക്കാ സഭയുടെ പഠനങ്ങളെ അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുവാൻ ശ്രമിക്കുമെന്നും വിശ്വസിക്കുന്നു. നമ്മുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നത് കുരിശാണ്. ഇതാണ് ഓരോ സ്കൂളിന്റെയും പ്രവേശനകവാടത്തിൽ സ്ഥാപിക്കേണ്ടുന്നതും” – കർദ്ദിനാൾ പറഞ്ഞു.

സ്കൂളുകളുടെ ഉടമസ്ഥാവകാശം രൂപതയ്ക്കില്ലാത്തതിനാൽ ഇത്തരം തീരുമാനങ്ങളിൽ ഉചിതമായ നടപടികൾ എടുക്കുവാൻ രൂപതയ്ക്ക് കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.