കത്തോലിക്കാ നാമം സ്വീകരിച്ചുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന അബോർഷൻ ഗ്രൂപ്പിനെതിരെ പനാമ രൂപത

കത്തോലിക്കാ നാമം സ്വീകരിച്ചുകൊണ്ട് ആളുകളിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന അബോർഷൻ അനുകൂല സംഘടനയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി പനാമയിലെ മെത്രാന്മാർ. ‘കാത്തലിക് ഫോർ ദി റൈറ്റ് ടു ഡിസൈഡ്’ എന്ന സംഘടനയ്‌ക്കെതിരെയാണ് പനാമ രൂപതാ നേതൃത്വം രംഗത്തെത്തിയത്. ജീവന്റെ സംരക്ഷണത്തെ ഉയർത്തിപ്പിക്കുന്ന കത്തോലിക്കാ മൂല്യങ്ങളോട് യാതൊരു വിധത്തിലും ചേർന്ന് പോകാത്ത സംഘടനയാണ് ഇതെന്ന് രൂപതാധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ജീവന്റെ സംരക്ഷണത്തിനും ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ കത്തോലിക്കാ സഭയെ തകർക്കുക എന്ന ലക്ഷ്യമാണ് ‘കാത്തലിക് ഫോർ ദി റൈറ്റ് ടു ഡിസൈഡ്’ എന്ന സംഘടനയുടേത് എന്ന് ഫെബ്രുവരി 20 -ന് പുറത്തിറക്കിയ പ്രസ്താവനയിൽ, അതിരൂപത വ്യക്തമാക്കി. ഗർഭച്ഛിദ്രം കത്തോലിക്കാരായ ആളുകൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നല്ല എന്ന ധാർമിക ബോധത്തെ പുശ്ചിക്കുക, സഭയുടെ അടിസ്ഥാന പഠിപ്പിക്കലുകളെ എതിർക്കുക, ഗർഭനിരോധനത്തെയും അലസിപ്പിക്കലിനെയും അക്രമണാത്മകമായി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ. അതിരൂപത മുന്നറിയിപ്പ് നൽകി.

കൊല്ലാനുള്ള അവകാശം ആവശ്യപ്പെടുകയോ നിയമപരമായി അംഗീകരിക്കുകയോ ചെയ്യുന്നതിലൂടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനം അട്ടിമറിക്കപ്പെടുകയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു എന്ന് പ്രസ്താവനയിൽ അതിരൂപത വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.