കോട്ടയം അതിരൂപത കെ.സി.എസ്.എല്‍ ദിനാചരണവും നേതൃസംഗമവും സംഘടിപ്പിച്ചു

കോട്ടയം അതിരൂപത കെ.സി.എസ്.എല്‍ ദിനാഘോഷവും നേതൃസംഗമവും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

സ്‌കൂളുകളിലെ കെ.സി.എസ്.എല്‍ സംഘടനയുടെ പ്രസക്തി വളരെ വലുതാണെന്ന് ഉദ്ഘാടന  പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ജീവിതസാഹചര്യങ്ങളോട് ചേര്‍ന്നുനിന്ന് അവരെ വളര്‍ത്തിയെടുക്കാന്‍ കെ.സി.എസ്.എല്‍ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.സി.എസ്.എല്‍ അതിരൂപതാ പ്രസിഡന്റ് ജോസ് എം. ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്ററും  കെ.സി.എസ്.എല്‍ അതിരൂപതാ ഡയറക്ടറുമായ ഫാ. ചാക്കോ വണ്ടന്‍കുഴി മുഖ്യപ്രഭാഷണം നടത്തി. കെ.സി.എസ്.എല്‍ അതിരൂപതാ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ വിമല്‍ എസ്.ജെ.സി, ചെയര്‍പേഴ്‌സണ്‍ മെലീസ അന്ന സുരേഷ്,  ജനറല്‍ സെക്രട്ടറി ആല്‍ബര്‍ട്ട് ജോസ്, സിസ്റ്റര്‍ നിഷ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, അതിരൂപത ഡയറക്ടര്‍ KCSL

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.