കോട്ടയം അതിരൂപത അസാധാരണ പ്രേഷിത മാസാചരണം: പഠനശിബിരവും മിഷൻ പ്രതിനിധി സംഗമവും നാളെ

ഫ്രാൻസിസ് മാർപാപ്പ, ഒക്‌ടോബർ മാസം അസാധാരണ പ്രേഷിതമാസാചാരണത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ കോട്ടയം അതിരൂപതയിലെ അസാധാരണ പ്രേഷിത മാസാചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രേഷിത പഠനശിബിരവും മിഷൻ പ്രതിനിധി സംഗമവും നാളെ (ഒക്‌ടോബർ 26-ാം തീയതി ശനിയാഴ്ച്ച) രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിക്കുന്നു.

കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് പഠനശിബിരം ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴിക്കാടൻ എം.പി., ഫാ. മാത്യു മണക്കാട്ട്, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും.

തുടർന്നു നടക്കുന്ന വിഷയാവതരണങ്ങളിൽ ഷെവ. ജോയി കൊടിയന്തറ, ഫാ. ജോബി പുച്ചൂക്കണ്ടത്തിൽ, സി. കരുണ എസ്.വി.എം എന്നിവർ മോഡറേറ്റർമാരായിരിക്കും. ഫാ. ബൈജു മുകളേൽ, സുജി പുല്ലുകാട്ട്, വി.സി. രാജു, ഫാ. സ്റ്റീഫൻ പനങ്കാലായിൽ, ഫാ. അലക്‌സ് ഐ.എം.എസ്., സി. റ്റെസ്സ് ഡി.എസ്.എഫ്.എസ് എന്നിവർ വിഷയാവതരണം നടത്തും. മിഷൻ രംഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രേഷിതാനുഭവങ്ങൾ പങ്കുവയ്ക്കും. സംഗമത്തോടനുബന്ധിച്ച് മാർ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയൽ മിഷിനറി അവാർഡ് സമർപ്പണവും  നടത്തും.

കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം  കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ഫാ. ജോൺസൺ നീലനിരപ്പേൽ, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. സ്റ്റീഫൻ വെട്ടുവേലിൽ എന്നിവർ ആശംസകൾ അർപ്പിക്കും. ക്‌നാനായ ഫൗണ്ടേഷന്റെ ഉദ്ഘാടനവും സമ്മേളനത്തിൽ നിർവ്വഹിക്കപ്പെടും. സംഗമത്തോടനുബന്ധിച്ച് ഫിയാത്ത് മിഷന്റെ എക്‌സിബിഷനും ഒരുക്കിയിട്ടുണ്ട്.

അതിരൂപതയിലെ വി. പത്താം പീയൂസിന്റെ മിഷിനറി സൊസൈറ്റി, ഡോ. ജേക്കബ് കൊല്ലാപറമ്പിൽ എജ്യൂക്കേഷൻ ട്രസ്റ്റ്, അതിരൂപതാ ചെറുപുഷ്പ മിഷൻലീഗ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.