കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായമെത്തിച്ച് ഭോപ്പാൽ അതിരൂപത

ഇന്ത്യയെ അതിരൂക്ഷമായി ബാധിച്ച കോവിഡ് രണ്ടാം തരംഗത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായഹസ്തമായി ഭോപ്പാൽ അതിരൂപതാ. ഭക്ഷ്യ പാക്കേജുകൾ നൽകുന്നതിനു പുറമേ മെഡിക്കൽ ബില്ലുകൾ അടയ്ക്കാനും സഹായിക്കുന്നു.

മെയ് 24 -ന് വൈദികർക്ക് അയച്ച കത്തിൽ ഭോപ്പാൽ ആർച്ചുബിഷപ്പ് ലിയോ കോർനെലിയോ ഇങ്ങനെ എഴുതി: “കോവിഡ് രണ്ടാം തരംഗം നമുക്ക് അറിയാവുന്നതുപോലെ ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വളരെ കഷ്ടതയിൽ ആഴ്ത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇത് അതിരൂക്ഷമാണ്. അതിനാൽ ഈ ഘട്ടത്തിൽ സഹായമെത്തിക്കേണ്ടത് ആവശ്യമാണ്.”

ഭോപ്പാൽ അതിരൂപത, പാസ്റ്ററൽ സെന്റർ മുഖേന സൗജന്യഭക്ഷണവും ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഭോപ്പാൽ അതിരൂപതയ്ക്ക് 49 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് നിരവധി കത്തോലിക്ക വിശ്വാസികളെയും ഒരു വൈദികനെയും നാല് സന്യാസിനിമാരെയും നഷ്ടപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.