കൊറോണ വൈറസ്: ചിലി അതിരൂപതയ്ക്ക് മാർപാപ്പായുടെ സഹായം

കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപകമാകുന്ന സാഹചര്യത്തിൽ ചിലി അതിരൂപതയ്ക്ക് ഫ്രാൻസിസ് പാപ്പായുടെ സഹായം. ഈ പകർച്ചവ്യാധിയെ നേരിടാൻ ഇൻഫ്രാറെഡ് തെർമോമീറ്ററുകളും വ്യക്തിഗത സുരക്ഷാ വസ്തുക്കളുമാണ് സാന്റിയാഗോ ഡി ചിലി അതിരൂപതയ്ക്ക് ലഭിച്ചത്.

ചിലിയിലെ അപ്പോസ്‌തോലിക സ്ഥാനപതി ബിഷപ്പ് ആൽബർട്ടോ ഒർട്ടെഗയാണ് സംഭാവന നൽകിയതെന്ന് സാന്റിയാഗോ അതിരൂപത ബിഷപ്പ് സെലസ്റ്റിനോ എയ്സ് അറിയിച്ചു. 50 ഇൻഫ്രാറെഡ് തെർമോമീറ്ററുകളും 50 ഡിസ്പോസിബിൾ ഏപ്രിണുകളുമാണ് സംഭാവനയായി ലഭിച്ചത്. ഇത് അതിരൂപതയിലെ ഏറ്റവും ദുർബലമായ സമൂഹങ്ങൾക്കും ഇത്തരത്തിലുള്ള ഉപകരണങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത പ്രായമായവർ ഉള്ള വീടുകളിലും വിതരണം ചെയ്യും.

“ലോകത്തിലെ അനേകം രാജ്യങ്ങളുടെ ആവശ്യങ്ങൾക്കിടയിലും പരിശുദ്ധപിതാവ് നമ്മെ സ്മരിക്കുകയും എല്ലാവിധ വാത്സല്യത്തോടെയും നമ്മെ സഹായിക്കുകയും ചെയ്തു. മാർപാപ്പായ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് നമ്മുടെ നന്ദി അറിയിക്കാം.”- ബിഷപ്പ് ഓസ് പറഞ്ഞു. ചിലിയിൽ ഇതുവരെ 41,100 കൊറോണ വൈറസ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒപ്പം 11,289 പേർ മരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.