അഭിവന്ദ്യ സൂസൈപാക്യം പിതാവിനു വേണ്ടി പ്രാര്‍ത്ഥിക്കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കെ.സി.ബി.സി. പ്രസിഡണ്ട് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എല്ലാവരോടുമായി ആഹ്വാനം ചെയ്തു.

രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സൂസൈപാക്യം പിതാവിനു വേണ്ടി ഇപ്പോള്‍ റോമിലായിരിക്കുന്ന സീറോ മലബാര്‍ പിതാക്കന്മാര്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. പിതാവിന്റെ അസ്വാസ്ഥ്യത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിക്കുകയും പാപ്പായുടെ പ്രത്യേക ആശീര്‍വ്വാദം നേടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.