തീവ്രവാദ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് മരണമടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെ അനുസ്മരിച്ച് ആർച്ചുബിഷപ്പ്

പെറുവിൽ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് മരണമടഞ്ഞ പോലീസുകാർക്കും സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ച് പെറൂവിയൻ ആർച്ചുബിഷപ്പ് ജോസ് അന്റോണിയോ എഗ്യൂറൻ. കരുണയുടെ മാതാവിന്റെ തിരുനാൾ ദിനമായ ഇന്നലെയാണ് അനുസ്മരണവും പ്രത്യേക പ്രാർത്ഥനയും നടന്നത്.

“തീവ്രവാദത്തിനെതിരെ പോരാടുന്നതിനിടയിൽ മരണമടഞ്ഞ നമ്മുടെ സായുധസേനയിലെയും ദേശീയ പോലീസിലെയും എല്ലാ അംഗങ്ങൾക്കും വേണ്ടി ഇന്നത്തെ ദിവ്യബലിയിൽ പ്രത്യേകമായി പ്രാർത്ഥിക്കുന്നു” – ആർച്ചുബിഷപ്പ് പറഞ്ഞു. 1980 മുതൽ പെറു വിവിധ തീവ്രവാദസംഘടനകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമീപകാലചരിത്രത്തിൽ യുവജനങ്ങളെ ഭീകരവാദത്തിനെതിരെ ബോധവൽക്കരിക്കേണ്ടതും അതിനെക്കുറിച്ച് പഠിപ്പിക്കേണ്ടതും അത്യാവശ്യമാണെന്ന് ബിഷപ്പ് എഗ്യൂറൻ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.