പെറുവിൽ പകർച്ചവ്യാധിയിൽ മരണമടഞ്ഞ അഞ്ഞൂറിലധികം പോലീസുകാർക്ക് ആദരാഞ്ജലിയർപ്പിച്ച് ആർച്ചുബിഷപ്പ്

പെറുവിൽ കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് മരണമടഞ്ഞ അഞ്ഞൂറിലധികം പോലീസുകാർക്ക് ആദരാഞ്ജലി അർപ്പിച്ച് പിയൂറ ആന്റ് ടുംബ്സ് അതിരൂപത ആർച്ചുബിഷപ്പ് ജോസ് അന്റോണിയോ എഗുറെൻ. പെറുവിന്റെ സ്വാതന്ത്രത്തിന്റെ ഇരുന്നൂറാം വർഷം ആചരിക്കുന്ന അവസരത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“നമ്മെ പരിപാലിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി പകർച്ചവ്യാധികൾക്കിടെ മരണമടഞ്ഞ 520-ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. പോലീസ് നമ്മുടെ രാജ്യത്തെ സേവിക്കുന്നതിനിടെയാണ് രോഗബാധിതരായി മരണമടഞ്ഞത്. അത് നാം വിസ്മരിച്ചുകൂടാ. അവരുടെ ത്യാഗവും ദൈനംദിന അർപ്പണബോധവും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്” – ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

നാവികനായ ഗുസ്താവോ മാനുവൽ വല്ലഡാരസ് നെയ്‌റയെ ആർച്ച്ബിഷപ്പ് പ്രത്യേകം അനുസ്മരിച്ചു. അദ്ദേഹം അപുറമാക്, എനെ, മാന്റാരോ നദികളുടെ (VRAEM) താഴ്വരയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.