മൊസൂൾ ആർച്ചുബിഷപ്പ് സഖറോവ് സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു

ഡൊമിനിക്കൻ വൈദികനായ മൊസൂൾ ആർച്ചുബിഷപ്പ് നജീബ് മൗസ മൈക്കിൾ യൂറോപ്യൻ പാർലമെന്റിൽ നിന്നും ലഭിക്കുന്ന ഫ്രീഡം ഓഫ് തോട്ട് സഖറോവ് സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ആർച്ച് ബിഷപ്പ് മൗസയെ സംബന്ധിച്ചിടത്തോളം ഇത് വ്യക്തിപരമായ ഒരു അംഗീകാരമല്ല, മറിച്ച് ഇറാഖിന് മൊത്തത്തിൽ ലഭിച്ച ഒരു അംഗീകാരമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുദ്ധത്തിലും ജിഹാദി ആക്രമണത്തിലും കഷ്ടത അനുഭവിച്ച ഒരു ജനതയാണിവർ. അതുപോലെ തന്നെ വംശനാശ ഭീഷണി നേരിടുന്ന ഒരു പൈതൃകത്തെ സംരക്ഷിക്കുന്നതിനായിട്ടും അദ്ദേഹം പ്രവർത്തിച്ചു. “രാജ്യത്തിനും ലോകത്തിനുമെതിരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സംഘം ഉയർത്തുന്ന വലിയ ഭീഷണി നാം മറക്കരുത്.” – അദ്ദേഹം പറഞ്ഞു.

മൊസൂളിൽ ജനിച്ച  ആർച്ചുബിഷപ്പ് ആദ്യം നീനെവേ സമതലത്തിലേക്കും പിന്നീട് ഇറാഖി കുർദ്ദിസ്ഥാനിലേക്കും പലായനം ചെയ്യേണ്ടി വന്നയാളാണ്. അരാമിക്, അറബിക്, മറ്റ് ഭാഷകൾ എന്നിവയിലുള്ള 800 – ലധികം പുരാതന കയ്യെഴുത്തുപ്രതികളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും ആയി അദ്ദേഹം വർഷങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ജിഹാദികളുടെ ആക്രമണത്തിൽ നിന്നും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ഈ പുരസ്‌ക്കാര നാമനിർദേശത്തിന് യോഗ്യത നേടാൻ സഹായകമായത്.

ഈ കൈയെഴുത്തുപ്രതികൾ പിന്നീട് ഡിജിറ്റൈസ് ചെയ്യുകയും ഫ്രാൻസിലും ഇറ്റലിയിലും പ്രദർശിപ്പിക്കുകയും ചെയ്തു. 1990 മുതൽ കിഴക്കൻ സഭകളിൽ നിന്നുള്ള  8,000 കയ്യെഴുത്തുപ്രതികളും 35,000 രേഖകളും സംരക്ഷിക്കുന്നതിന് അദ്ദേഹം ശ്രദ്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.