പാവങ്ങളുടെ ഇടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മെത്രാന്മാർക്ക് കഴിയണം: ആർച്ച് ബിഷപ്പ് ലോരി

പാവങ്ങളുടെ ഇടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മെത്രാന്മാർ ശ്രദ്ധിക്കണം എന്ന് ഓർമിപ്പിച്ച്  ബാൾട്ടിമോറിലെ ആർച്ച് ബിഷപ്പ് വില്യം ഈ ലോരി. ഡിസംബർ രണ്ടാം തിയതി വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ ആണ് അദ്ദേഹം മെത്രാന്മാരുടെ ദൗത്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

നമ്മുടെ ദൗത്യം സാമ്പത്തികമോ വ്യക്തിപരമോ ആയ നേട്ടത്തിന് വേണ്ടിയാകരുത്. ലളിതമായ ജീവിതം, അതായിരിക്കണം നമ്മുടേത്. വിശുദ്ധ പത്രോസ് ശ്ലീഹായും അവിടുത്തെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പായും ഇതാണ് നമുക്ക് കാണിച്ചു തരുന്നത്. നമ്മുടെ ഇടയ ദൗത്യം പാവങ്ങളുടെ ഇടയിൽ അവരെയും കൂടെ ചേർത്തു നിർത്തുന്നതാകണം. ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഇന്ന് സഭ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. പ്രതിസന്ധികളും കുറ്റപ്പെടുത്തലുകളും ഏറുമ്പോൾ നാം തളരുകയല്ല സന്തോഷിക്കുകയാണ് വേണ്ടത്.  ക്രിസ്തു പറയുന്നു. പാപത്തിന്റെയും മരണത്തിന്റെയും ശക്തികൾ അവന്റെ സഭയെ തകർക്കുകയില്ല എന്ന്. ബിഷപ്പ് ഓർമിപ്പിച്ചു.