ആർച്ബിഷപ്പ് സ്ഥാനം ത്യജിച്ചു സന്യാസജീവിതത്തിലേക്ക്

ഫാ. ജോഷി കണ്ടത്തിൽ

ഫാ. ജോഷി കണ്ടത്തിൽ

ഒരു ചെറുപുഞ്ചിരിയുമായി സന്യാസഭവനത്തിൽ തനിക്കായി അനുവദിച്ചിരിക്കുന്ന മുറിയുടെ ജനലരികിൽ നിന്നും തന്റെ മൊബൈൽ ഫോണിൽ നിന്നും അവസാനമായി ഒരു ഫോട്ടോ എടുത്തു സഹപ്രവർത്തകർക്കു അയച്ചുകൊടുത്തുകൊണ്ട് എല്ലാവർക്കും നന്ദി അറിയിച്ച് മൊബൈൽ ഫോൺ സുപ്പീരിയേഴ്സിനു കൈമാറി, വളരെ നാളായി താൻ ആഗ്രഹിച്ച സന്യാസജീവിതത്തിലേക്ക്, Order of Cistercians of the Strict Observance Trappists എന്ന Abby സമൂഹത്തിലേക്ക് 2018 നവംബർ 29-നു  പ്രവേശിച്ച ഒരു ഇടയൻ.

ഇത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ Portoviejo ആർച്ബിഷപ്പ് ആയിരുന്ന Mons. Lorenzo Voltolini Esti. ഒരു ഇറ്റാലിയൻ വൈദീകനായ ഇദ്ദേഹം ഒരു മിഷനറി ആയിട്ടാണ് ഇക്വഡോറിലേക്ക് എത്തുന്നത്. എന്നാൽ ദൈവീകപദ്ധതി അവിടുത്തെ അജഗണങ്ങളെ നയിക്കുക എന്നതായിരുന്നു. നാല്പത്തിയഞ്ചാം വയസ്സിൽ സഹായമെത്രാനും, അൻപത്തിയൊമ്പതാമത്തെ വയസ്സിൽ ആർച്ബിഷപ്പുമായി നിയമിക്കപ്പെടുമ്പോളും മിഷൻ തീക്ഷണത കുറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെയാണ് തന്നെ ഏല്പിച്ചിരിക്കുന്ന അജഗണങ്ങളുടെ ആത്മീയാവശ്യങ്ങൾക്കു മുടക്കം ഉണ്ടാകരുത് എന്ന് ആഗ്രഹിച്ചുകൊണ്ടു മിഷനറി വൈദികരെ സ്നേഹപൂർവ്വം തന്റെ അതിരൂപതയിലേക്കു സ്വാഗതം ചെയ്തത്. 11 വർഷങ്ങൾക്കു മുൻപ് ഇക്വഡോറിൽ CMI സന്യാസ സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് ഇത് കാരണം ആകുകയും ചെയ്തു.

വിരമിക്കുവാൻ 5 വർഷം കൂടി ബാക്കി നിൽക്കെ തന്റെ എഴുപതാം വയസിൽ വിരമിക്കുമ്പോൾ അദ്ദേഹം പറഞ്ഞത്, ഒരു മിഷനറി ആയി ഇക്വഡോറിൽ എത്തി, മെത്രാൻ ആയി നാമനിർദ്ദേശം ചെയ്യപ്പെടുമ്പോൾ surprised ആയി എന്നാണ്. ആർച്ബിഷപ്പു സ്ഥാനത്തുനിന്ന് വിരമിച്ച ഇദ്ദേഹം ഇപ്പോൾ ട്രാപ്പിസ്റ്റ് Monastery യിൽ ഒരു സന്ന്യാസാർത്ഥിയായി പ്രവശിച്ചിരിക്കുകയാണ്. തികച്ചും വ്യത്യസതവും അതെ സമയം അല്പം ബുദ്ധിമുട്ടുകൂടിയുള്ളതുമാണ് ഇതു എന്നാണ് അദ്ദേഹം പങ്കുവച്ചത്.

കാരണം ഇതുവരെ ഉണ്ടായിരുന്ന എല്ലാ സുഖസൗകര്യങ്ങളും വേണ്ട എന്ന് വച്ചുകൊണ്ടാണ് ഒരു സന്ന്യാസാർത്ഥിയായി മോൺ. ലോറെൻസോ മാറിയിരിക്കുന്നത്. ട്രാപ്പിസ്റ്റ് ആബിയിലെ ഔദ്യോഗീകമായി അംഗമാകുവാൻ പ്രാർത്ഥനയും, ജോലിയുമായി പ്രാഥമിക പരിശീലനവും, നവസന്യാസവും അദ്ദേഹം പൂർത്തിയാക്കണം.

സന്യാസവും, പൗരോഹിത്യവും, മെത്രാൻ സ്ഥാനവുമൊക്കെ ചോദ്യം ചെയ്യപ്പെടുമ്പോളും, വിമർശിക്കപ്പെടുമ്പോളും ഇദ്ദേഹം “എല്ലാവർക്കും” ഒരു മാതൃകയാണ്. സന്യാസത്തിന്റെ മഹത്വവും, പോപ്പ് എമിരിറ്റൂസ് ബെനഡിക്ട് പതിനാറാമിന്റെ മാതൃക പിൻചെന്നു കൊണ്ടുള്ള സ്ഥാനത്യാഗവുമൊക്കെ അദ്ദേഹം നമുക്ക് കാണിച്ചുതരുകയാണ്.

പ്രാർത്ഥന മാത്രമായുള്ള അദ്ദേഹത്തിന്റെ ജീവിതം ഇനി ലോകം മുഴുവനും വേണ്ടിയുള്ളതാണ്. പ്രാർത്ഥനയിൽ നമുക്ക് ഓർക്കാം അദ്ദേഹത്തിന്റെ നല്ല ആരോഗ്യം, തീക്ഷ്ണത നിറഞ്ഞ സന്യാസജീവിതം.

ഫാ. ജോഷി കണ്ടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.