കാന്‍സര്‍ സ്ഥിരീകരിച്ചു! വിശ്വാസികളോട് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് ആര്‍ച്ചുബിഷപ്പ്

ആര്‍ച്ച്ബിഷപ് ജോസഫ് കുര്‍ട്‌സിന് മൂത്രാശയ കാന്‍സറെന്ന് സ്ഥിരീകരണം. ഈ സാഹചര്യത്തില്‍ അദ്ദേഹം വിശ്വാസികളോട് പ്രാര്‍ത്ഥനാസഹായം ചോദിച്ചിരിക്കുകയാണ്. പെട്ടെന്നു തന്നെ ചികിത്സകള്‍ ആരംഭിക്കേണ്ടതു കൊണ്ട് അദ്ദേഹം മൂന്നു മാസത്തേയ്ക്ക് അതിരൂപതയില്‍ നിന്ന് മാറിനില്‍ക്കുകയുമാണ്.

urothelial carcinoma എന്ന കാന്‍സറാണ് തനിക്കുള്ളതെന്നും ഇമ്മ്യൂണോതെറാപ്പി, കീമോ തെറാപ്പി എന്നിവയ്ക്കുവേണ്ടി 12 ആഴ്ചയിലെ ചികിത്സ വേണമെന്നും പ്രസ്താവനയില്‍ അദ്ദേഹം അറിയിച്ചു.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍ ഈ ടൈപ്പ് കാന്‍സര്‍ സര്‍വ്വസാധാരണമാണ്. 77 ശതമാനം അതിജീവന സാധ്യതയുമുണ്ട്.

2013 മുതല്‍ 2016 വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സിന്റെ പ്രസിഡന്റായിരുന്നു ആര്‍ച്ച്ബിഷപ് ജോസഫ് കുര്‍ട്‌സ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ