മെഡ്ജുഗോറി തീര്‍ത്ഥാടനത്തെക്കുറിച്ച് പഠിക്കാനായി മാര്‍പാപ്പ നിയോഗിച്ച ആര്‍ച്ചുബിഷപ്പ് ബെന്റിക് ഹോസര്‍ ദിവംഗതനായി

മെഡ്ജുഗോറി തീര്‍ത്ഥാടനത്തെക്കുറിച്ച് പഠിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി നിയോഗിച്ച ആര്‍ച്ചുബിഷപ്പ് ബെന്റിക് ഹോസര്‍ ദിവംഗതനായി. 78 വയസായിരുന്നു.

1942 നവംബര്‍ 27 -നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പള്ളോട്ടെന്‍ സന്യാസ സമൂഹത്തില്‍ അംഗമാകുന്നതിനു മുമ്പ് മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു. 2008 -ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ഇദ്ദേഹത്തെ വാഴ്‌സോയിലെ ആര്‍ച്ചുബിഷപ്പായി നിയമിച്ചത്. 2017 ഫെബ്രുവരിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ചുബിഷപ്പിനെ പ്രത്യേക ദൗത്യവാഹകനായി മെഡ്ജുഗോറിയായിലേയ്ക്ക് അയച്ചത്. ഏകദേശം നാല്‍പതു വര്‍ഷത്തോളമായി മെഡ്ജുഗോറി പരിശുദ്ധ സിംഹാസനത്തെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ പ്രശ്നമായി മാറിയിട്ട്.

1981 -ലാണ് പരിശുദ്ധ കന്യക ഇവിടെ ദര്‍ശനം നല്‍കാൻ ആരംഭിച്ചത്. അന്നു മുതല്‍ രണ്ടു മില്യണ്‍ വിശ്വാസികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് തീര്‍ത്ഥാടകരായി എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.