ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന്റെ മൃതസംസ്‌കാര ശുശ്രൂഷകളുടെ സമയവിവരം

ജപ്പാനിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് (76) പിതാവിന്റെ മൃതസംസ്‌കാരം സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് എറണാകുളം ബസലിക്കയിലെ പൊതുദര്‍ശനത്തിനു ശേഷം ചേര്‍ത്തല കോക്കമംഗലം ഇടവക ദൈവാലയത്തില്‍ നടക്കും. മൃതസംസ്‌കാരവുമായി ബന്ധപ്പെട്ട സമയവിവരങ്ങള്‍ ചുവടെ…

സെപ്റ്റംബര്‍ 21 തിങ്കളാഴ്ച രാവിലെ 9.30-ഓടെ മൃതദേഹം ജപ്പാനില്‍ നിന്ന് വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ച് ലിസി ആശുപത്രിയില്‍ സൂക്ഷിക്കും. സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച മൃതദേഹം താഴെപ്പറയുന്ന ഇടങ്ങളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

1. 7.00 – 8.00 am: എറണാകുളം ലിസി ആശുപത്രി ചാപ്പല്‍

2. 8.30- 9.30 am: എറണാകുളം സെന്റ് മേരീസ് ബസലിക്ക

3. 11.30- 12.00: ചേന്നോത്ത് വീട്, കോക്കമംഗലം, ചേര്‍ത്തല

4. 12.30- 2.30 pm: സെന്റ് തോമസ് ചര്‍ച്ച് കോക്കമംഗലം, ചേര്‍ത്തല

കോക്കമംഗലം സെന്റ് മേരീസ് ദേവാലയത്തില്‍ വച്ചാണ് മൃതസംസ്‌കാര ശുശൂഷകള്‍ നടക്കുന്നത്. ആര്‍ച്ചുബിഷപ്പ് മാര്‍ ആന്റണി കരിയില്‍ പിതാവ് മുഖ്യകാര്‍മ്മികനാകുന്ന ചടങ്ങില്‍ പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്‍കും. സംസ്‌കാരശുശ്രൂഷകളുടെ അവസാനഭാഗങ്ങള്‍ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി സംസ്‌കാര ശുശ്രൂഷകളുടെ ലൈവ് സ്ട്രീമിംഗും ഉണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.