യുവജനങ്ങൾ സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ

കൊ​​​ച്ചി: യു​​​വാ​​​ക്ക​​​ളും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​മൂ​​​ഹ​​​ത്തി​​​ന്റെ  മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കെ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ. കെ​​​സി​​​എ​​​സ്എ​​​ലി​​​ന്റെ  സം​​​സ്ഥാ​​​ന​​​ത​​​ല ആ​​​നി​​​മേ​​​റ്റ​​​ർ​​​മാ​​​രു​​​ടെ സം​​​ഗ​​​മ​​​വും അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് ദാ​​​ന​​​വും പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡന്റെ മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സമ്മേളനത്തിൽ പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ചാ​​​ർ​​​ളി പോ​​​ൾ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു.

അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് ജോ​​​സി ബാ​​​സ്റ്റി​​​നും ആ​​​നി​​​മേ​​​റ്റ​​​ർ പു​​​ര​​​സ്കാ​​​രം സി​​​സ്റ്റ​​​ർ ലി​​​സി ദേ​​​വ​​​സി​​​യും ഏ​​​റ്റു​​​വാ​​​ങ്ങി. ഡി​​​സി​​​എ​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ ര​​​ചി​​​ച്ച “ആ​​​ഴ​​​മി​​​ല്ലാ​​​ത്ത അ​​​രു​​​വി​​​ക​​​ൾ’, കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോം​​​സ​​​ണ്‍ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​​ക​​​യി​​​ൽ ര​​​ചി​​​ച്ച ഉ​​​പ​​​പാ​​​ഠ പു​​​സ്ത​​​ക​​​മാ​​​യ “വെ​​​ണ്‍​മ​​​ഞ്ഞു​​​പോ​​​ലൊ​​​രു മ​​​ഹാ​​​വി​​​ശു​​​ദ്ധ​​​ൻ’ എ​​​ന്നീ ഗ്ര​​​ന്ഥ​​​ങ്ങൾ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.