കത്തോലിക്കര്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പണത്തിലേയ്ക്ക് തിരികെ വരണമെന്ന് ആര്‍ച്ച്ബിഷപ്പ് തിമോത്തി ഡോളന്‍

കത്തോലിക്കര്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പണത്തിലേയ്ക്ക് തിരികെ വരണമെന്ന് യുഎസ് ആര്‍ച്ച്ബിഷപ്പ് തിമോത്തി ഡോളന്‍. കഴിഞ്ഞ വര്‍ഷം സുരക്ഷാപരമായ കാരണങ്ങളാലും ആരോഗ്യപ്രശ്നങ്ങളാലും പലരും ഞായറാഴ്ച കുര്‍ബാനകളില്‍ നിന്ന് വിട്ടുനിന്നു. ഞായറാഴ്ച കടം ഇളച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും അനേകര്‍ ആ സ്ഥിതി തുടരുകയാണ്. അത്തരക്കാര്‍ തിരികെ ദേവാലയത്തിലേക്ക് എത്തേണ്ടതാണ്.

റസ്റ്ററന്റുകളിലും വിനോദയാത്രകള്‍ക്കും തിയേറ്ററിലും ബ്യൂട്ടി പാര്‍ലറിലും ബന്ധുവീടുകളിലും ആഘോഷങ്ങള്‍ക്കുമെല്ലാം പോകുന്നവരാണ് ദേവാലയത്തില്‍ മാത്രം പോകാന്‍ മടിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതിരൂപത ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം പറഞ്ഞത്.

വിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യത്തിലും ഈശോയുണ്ടെന്ന് നാം തിരിച്ചറിയണം. ഓരോ ഞായറാഴ്ച കുര്‍ബാനയും അന്ത്യ അത്താഴത്തിന്റേയും ദുഃഖവെള്ളിയുടേയും ഈസ്റ്ററിന്റേയും പുതുക്കല്‍ തന്നെയാണ് – കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.