ഗർഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന കത്തോലിക്കർ സ്വയം വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം: ബിഷപ്പ് കോർഡിലിയോൺ

ഗർഭച്ഛിദ്രത്തെ പിന്തുണക്കുന്ന കത്തോലിക്കാ വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്ന് സ്വയം വിട്ടുനിൽക്കണം എന്ന് ആവശ്യപ്പെട്ട് സാൻ ഫ്രാൻസിസ്കോ അതിരൂപതയുടെ ആർച്ചുബിഷപ്പ് സാൽവറ്റോർ ജെ. കോർഡിലിയോൺ. വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കു ഉണ്ടാകേണ്ട യോഗ്യതയെ കുറിച്ച് തയ്യാറാക്കിയ ഇടയലേഖനത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വച്ചത്.

കത്തോലിക്കാ വിശ്വാസം അനുസരിച്ചു ജീവിക്കുവാനും ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാനും ആഗ്രഹിക്കുന്നവർ മാത്രം വിശുദ്ധ കുർബാന സ്വീകരിക്കുക. നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാം. സഭയുടെ പഠിപ്പിക്കലുകൾക്കനുസൃതമായി ജീവിക്കാൻ പരിശ്രമിക്കുക എന്നതും ആ പഠിപ്പിക്കലുകളെ നിരസിക്കുക എന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അദ്ദേഹം വ്യക്തമാക്കി.

“കൊലപാതകങ്ങളെ തടയുവാൻ എന്തെങ്കിലും ചെയ്യുവാൻ നിങ്ങൾക്ക് കഴിയും. ദയവായി, നിഷ്കളങ്ക രക്തത്തെ കൊല്ലുന്നത് തടയുക. ആ കൊലപാതകത്തെ, ഗുരുതരമായ ധാർമ്മിക തിന്മയെ പിന്തുണയ്ക്കുകയോ അതിനു വേണ്ടി വാദിക്കുകയോ ചെയ്യുന്നതായി ഒരു പ്രവർത്തിയും നിങ്ങളിൽ നിന്ന് ഉണ്ടാകാതിരിക്കട്ടെ. ജീവന്റെ സംരക്ഷണത്തിനായി ശ്രമിക്കാതിരിക്കുകയും കത്തോലിക്കാ വിശ്വാസിയാണെന്നു നടിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുക. യഥാർത്ഥ ക്രൈസ്തവ വിശ്വാസത്തോടെ വീടുകളിലേക്ക് മടങ്ങുക. ഇത്തരത്തിലുള്ള തിന്മകളുമായി ബന്ധപ്പെടുന്നവർ ദിവ്യകാരുണ്യ സ്വീകരണത്തിൽ നിന്നും സ്വയം അകന്നു നിൽക്കുകയും ചെയ്യുക.” -അദ്ദേഹം ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.