ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ ഫിലിപ്പീൻസിന്റെ അപ്പസ്തോലിക സ്ഥാനപതി

ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗണിനെ ഫിലിപ്പീൻസിലെ അപ്പസ്തോലിക സ്ഥാനപതിയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ന്യൂയോർക്ക് സ്വദേശിയായ ആർച്ച് ബിഷപ്പ് ബ്രൗൺ അൽബേനിയയിലെ അപ്പസ്തോലിക സ്ഥാനപതിയായിരുന്നു.

ആർച്ച് ബിഷപ്പ് ബ്രൗൺ 1959 ഒക്ടോബർ 13 -ന് ന്യൂയോർക്കിൽ ജനിച്ചു. 1989 -ൽ ന്യൂയോർക്ക് അതിരൂപതയിലെ വൈദികനായി അദ്ദേഹം നിയമിതനായി. നോട്രെ ഡാം യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ടൊറന്റോ സർവകലാശാല, അൻസെൽമിയാൻ എന്നിവയിൽ നിന്ന് ബിരുദം നേടി. 1994 മുതൽ 2011 വരെ അദ്ദേഹം കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ട്രിൻ ഓഫ് ഫെയ്ത്തിൽ ആയിരുന്നു സേവനം ചെയ്തിരുന്നത്. 2011 നവംബറിൽ അയർലണ്ടിലെ അപ്പസ്തോലിക സ്ഥാനപതിയായി അദ്ദേഹം നിയമിക്കപ്പെട്ടു. 2017 -വരെ അയർലണ്ടിലായിരുന്നു അദ്ദേഹത്തിന്റെ ശുശ്രൂഷ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.