സുവിശേഷം പ്രഘോഷിക്കുന്നതിൽ ഭയപ്പെടരുത്: പോർച്ചുഗൽ ബിഷപ്പ്

സുവിശേഷം പ്രഘോഷിക്കുന്നതിൽ ഭയപ്പെടരുതെന്ന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു പോർച്ചുഗൽ ബിഷപ്പ്. ദൈവവചനത്തിന്റെ ഞായറാഴ്ചയാചരണത്തോട് അനുബന്ധിച്ചാണ് ആർച്ച് ബിഷപ്പ് ജോർജ്ജ് ഫെറെയിറ ഡ കോസ്റ്റ ഒർട്ടിഗ ആണ് ഈ കാര്യം പങ്കുവച്ചത്. ഒപ്പം വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള അറിവും പഠനവും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്നാണ് ദൈവവചനത്തിന്റെ ഞായർ ആചരിക്കുന്നത്. “വ്യക്തിപരമായ നേട്ടത്തിനുള്ള മറഞ്ഞിരിക്കുന്ന നിധിയല്ല വിശുദ്ധ ഗ്രന്ഥം. അത് മാനുഷിക വാക്കുകളിലൂടെയും ഇന്നത്തെ സമൂഹം നൽകുന്ന എല്ലാ മാർഗങ്ങളിലൂടെയും ധൈര്യത്തോടെ പ്രഘോഷിക്കണം. സഭാവിശ്വാസികൾക്കു എല്ലാവർക്കും പ്രാർത്ഥിക്കുവാനും പ്രഖ്യാപിക്കുവാനും കഴിയുന്ന ഒരു മാധ്യമമാകുവാൻ വിശുദ്ധ ഗ്രന്ഥത്തെ മാറ്റേണ്ടത് സഭയുടെ വലിയ ഉത്തരവാദിത്തമാണ്”- അദ്ദേഹം പറഞ്ഞു.

കത്തോലിക്കർക്ക് വിശുദ്ധ ഗ്രന്ഥത്തിൽ ഉള്ള ആഴമായ അറിവ് ആവശ്യമാണ്. ഓരോരുത്തരോടും സമൂഹത്തോടും ക്രിസ്തു എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് ഒരു സമൂഹമെന്ന നിലയിൽ മാത്രമേ നമുക്ക് ആഴത്തിൽ മനസ്സിലാകൂ. അതിനാൽ വിശുദ്ധ ഗ്രന്ഥവും അതിലെ ഓരോ വാക്യങ്ങളും ശരിയായി പഠിക്കേണ്ടത് അനിവാര്യമാണ് എന്നും ബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.