കര്‍ദ്ദിനാള്‍ സാറയുടെ പിൻഗാമിയായി ആർച്ചുബിഷപ്പ് ആർതർ റോച്ചെയെ നിയമിച്ച് പാപ്പാ

ആരാധനാ തിരുസംഘത്തിന്റെയും കൂദാശകളെക്കുറിച്ചുള്ള കോണ്‍ഗ്രിഗേഷന്റെയും പ്രീഫെക്റ്റ്ട് ആയി ഫ്രാൻസിസ് പാപ്പാ ആർച്ചുബിഷപ്പ് ആർതർ റോച്ചെയെ നിയമിച്ചു. മേയ് 27-നായിരുന്നു നിയമനം. ആറു വർഷക്കാലമായി കർദ്ദിനാൾ റോബർട്ട് സാറയായിരുന്നു ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്.

അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്നാണ് സഭയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് റോച്ചെ നിയമിക്കപ്പെടുന്നത്. 71-കാരനായ ആര്‍ച്ചുബിഷപ്പ് റോച്ചെ 2012-ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ നിയമനത്തെ തുടര്‍ന്ന്‍ ആരാധനാ തിരുസംഘവുമായി ബന്ധപ്പെട്ട കോണ്‍ഗ്രിഗേഷനില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഇറ്റാലിയൻ ബിഷപ്പ് വിട്ടോറിയോ ഫ്രാൻസെസ്കോ വയലയെ സഭയുടെ സെക്രട്ടറിയായും സ്പാനിഷ് മോൺ. ഔറേലിയോ ഗാർസിയ മാർക്കാസിനെ അണ്ടർ സെക്രട്ടറിയായും പാപ്പാ നാമനിർദ്ദേശം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.