അപ്പസ്തോലന്മാരുടെ ദൈവാലയത്തിന്റെ ചരിത്രപ്രധാന അവശേഷിപ്പുകൾ കണ്ടെത്തി

സുവിശേഷങ്ങളിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളിലൊന്നായ ഗലീലിയിലെ ബെത്‌സെയ്‌ദായിൽ നിന്ന് അപ്പസ്തോലന്മാരുടെ ദൈവാലയത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ചില മൊസൈക്കുകൾ ഒരു കൂട്ടം പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഈ മൊസൈക്കിൽ, യേശു അപ്പവും മീനും വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി അത്ഭുതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

അപ്പസ്തോലന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പ് എന്നിവരുടെ ഭവനം സ്ഥിതി ചെയ്യുന്ന ബെത്‌സെയ്‌ദായിലെ കൃത്യമായ സ്ഥലം വർഷങ്ങളായി പുരാവസ്തു ഗവേഷകർ തിരഞ്ഞുവരികയായിരുന്നു. എ.ഡി. 724 -ൽ തീർത്ഥാടനത്തിനായി ഈ പ്രദേശം സന്ദർശിച്ച ബിഷപ്പ് വില്ലിബാൾഡിന്റെ ചരിത്രഗ്രന്ഥത്തിലും ഇതിനെക്കുറിച്ച് പരാമർശമുണ്ട്.

ഹാരെറ്റ്സ് പത്രം പറയുന്നതനുസരിച്ച്, നൈക്ക് കോളേജിലെ സ്റ്റീവൻ നോട്ട്ലിയുടെയും ഗലീലിയിലെ കിന്നറെറ്റ് അക്കാദമിക് കോളേജിലെ മൊർദെചായി ഏവിയത്തിന്റെയും നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ ഖനനത്തിലാണ് ചരിത്രപ്രധാനമായ ഈ അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ള മൊസൈക്ക് നിലകളും ലിഖിതങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്.

എ.ഡി. 749 -ലുണ്ടായ ഭൂകമ്പത്തിൽ ഈ ദൈവാലയം നശിപ്പിക്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് പുതിയ കെട്ടിടം ഇവിടെ സ്ഥാപിച്ചിരുന്നു. എങ്കിലും ചരിത്രപരമായ അവശേഷിപ്പുകൾ പുരാവസ്തു ഗവേഷകർ അവസാനം കണ്ടെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.