വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പുതിയ ആര്‍ച്ച് പ്രീസ്റ്റായി കര്‍ദ്ദിനാള്‍ ഗമ്പേത്തി

വത്തിക്കാന്‍ സ്റ്റേറ്റിന്റെ വികാരി ജനറലായും വി. പത്രോസിന്റെ ബസിലിക്കയിലെ പുതിയ ആര്‍ച്ച് പ്രീസ്റ്റായും കര്‍ദ്ദിനാള്‍ മൗറൊ ഗമ്പേത്തിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വി. പത്രോസിന്റെ ബസിലിക്കയിലെ മുഖ്യപുരോഹിതന്‍, ബസിലിക്കയുടെ അറ്റകുറ്റപ്പണികള്‍, സംരക്ഷണം തുടങ്ങിയ ദൗത്യങ്ങളുള്ള സ്ഥാപനമായ ”ഫാബ്രിക്ക സാംക്തി പേത്രി”യുടെ അദ്ധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കും.

ഈ സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടിരിന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ കൊമാസ്ത്രി പ്രായപരിധിയെത്തിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി സ്വീകരിച്ചതിന് പിന്നാലെയാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്. കര്‍ദ്ദിനാള്‍ കോളേജിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കര്‍ദ്ദിനാളാണ് മൗറൊ ഗമ്പേത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.