ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടു സീറോ മലബാര്‍ സഭ ട്രിബ്യൂണല്‍ ജനറല്‍ മോഡറേറ്റര്‍

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ സുപ്പീരിയര്‍ ട്രിബ്യൂണലിന്റെ ജനറല്‍ മോഡറേറ്ററായി ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരെ ട്രിബ്യൂണലിന്റെ ജഡ്ജിമാരായും സിനഡ് തെരഞ്ഞെടുത്തു.

സഭയുടെ വിവിധ സിനഡല്‍ കമ്മീഷനുകളുടെ പുതിയ ചെയര്‍മാന്മാരെയും അംഗങ്ങളെയും നിയമിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍: ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ടു -ചെയര്‍മാന്‍, ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി -അംഗങ്ങള്‍.

എക്യുമെനിസം കമ്മീഷന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോ’ം – ചെയര്‍മാന്‍, ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം, ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍ -അംഗങ്ങള്‍.

ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്റ്ററല്‍ കെയര്‍ ഓഫ് മൈഗ്രന്റ്‌സ് കമ്മീഷന്‍: ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ – ചെയര്‍മാന്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍-അംഗങ്ങള്‍.

ഡോക്ട്രിന്‍ കമ്മീഷന്‍- ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ ചെയര്‍മാന്‍, ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ ജോസ് പുളിക്കല്‍ -അംഗങ്ങള്‍.

ക്ലര്‍ജി കമ്മീഷന്‍: ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍- ചെയര്‍മാന്‍, ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ -അംഗങ്ങള്‍.

ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് കമ്മീഷന്‍: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടു- ചെയര്‍മാന്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍-അംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.