പാപ്പയ്‌ക്കെതിരെ റോമില്‍ പോസ്റ്ററുകള്‍

റോം: ഫ്രാന്‍സിസ് പാപ്പയ്‌ക്കെതിരെ റോമില്‍ ഒരു ഡസനിലധികം പോസ്റ്ററുകള്‍. ‘എവിടെയാണ് കരുണ?’ എന്നാണ് പോസ്റ്ററുകളില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യം. നൈറ്റ്‌സ് ഓഫ് മാള്‍ട്ടാ ഓര്‍ഡര്‍ വിഷയത്തില്‍ പാപ്പ സ്വീകരിച്ച നിലപാടാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

ഈയിടെ നൈറ്റ്‌സ് ഓര്‍ഡറില്‍ പാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആര്‍ച്ച്ബിഷപ് ആഞ്ചലോ ബെക്കേയെ നിയമിച്ചിരുന്നു. അതേ സമയത്ത് തന്നെയാണ് ഈ പോസ്റ്ററുകള്‍ റോമില്‍ പ്രത്യക്ഷപ്പെട്ടത്. പാപ്പയുടെ കര്‍ക്കശഭാവത്തോടെയുള്ള ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്ററുകള്‍. മണിക്കൂറുകള്‍ക്കകം പൊലീസ് ഈ പോസ്റ്ററുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട വിവരമറിഞ്ഞ പാപ്പ സന്തോഷത്തോടെയാണ് അതിനെ സ്വീകരിച്ചതെന്നും വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.