ചിലിയിലെ ജനതയോട് സമാധാനത്തിനായി പാപ്പായുടെ അഭ്യർത്ഥന

തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ പ്രതിസന്ധികൾ സമാധാനത്തിൽ പരിഹരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ചിലിയിൽ ഈയിടെയുണ്ടായ പ്രകടനങ്ങളും അക്രമണങ്ങളും ഏറെ ആകാം ക്ഷയോടെയാണ് കാണുന്നതെന്നും പാപ്പ പറഞ്ഞു. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പ്രതിവാര കൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് ചിലിയെ പ്രത്യേകമായി പാപ്പ അനുസ്മരിച്ചത്.

സംവാദത്തിന്റെ പാതയിൽ രാഷ്ട്രത്തിന്റെ പൊതുനന്മയ്ക്കായി ജനങ്ങളും നേതാക്കളും സമാധാനത്തിനായി പരിശ്രമിക്കണമെന്നും ആക്രമണത്തിന്റെ പാത വെടിയണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. സംവാദത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അങ്ങനെ ജനങ്ങൾക്ക്  സ്വീകാര്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.

നഗരങ്ങളിലുണ്ടായ വിലക്കയറ്റത്തെ തുടർന്നാണ് ചിലിയിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് തലസ്ഥാന നഗരമായ സാന്ത്യഗോയിലും മറ്റ് അഞ്ചു നഗരങ്ങളിലും പ്രസിഡൻറ് സെബാസ്ററ്യൻ പിനേര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നിട്ടും കലാപങ്ങളും പ്രതിഷേധങ്ങളും വർദ്ദിച്ച അവസ്ഥയിലാണ്. അക്രമണങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ