മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിമൂന്നാം ദിവസം

ജോബിഷ് പള്ളിത്തോട്‌

നോക്കിലെ പരിശുദ്ധ മാതാവ്

അയർലണ്ടിലെ ഒരു കൊച്ചുഗ്രാമമായ നോക്കിൽ 1879 ആഗസ്റ്റ് 21 -നാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്. അന്ന് വൈകുന്നേരം പള്ളിമേടയിലെ ജോലികൾ തീർത്ത് മടങ്ങിവരുകയായിരുന്നു മേരി മക് ലോഗൻ. അപ്പോള്‍ അവള്‍ ദേവാലയത്തിന് മുൻപിൽ ചുവരിൽ ചില രൂപങ്ങൾ കാണുവാനിടയായി. വികാരിയച്ചൻ വരുത്തിച്ച പുതിയ രൂപങ്ങൾ ആയിരിക്കും അത് എന്ന് കരുതി അവൾ പോയി കൂട്ടുകാരിയായ മേരി ബേണിനെപ്പം തിരിച്ചുവന്നു.

അവർ ദേവാലയത്തിന് മുന്നിൽ എത്തിയപ്പോൾ അവിടെ ആകെ പ്രകാശപൂരിതം ആയിരിക്കുന്നത് ഇരുവർക്കും അനുഭവപ്പെട്ടു. എന്തോ അത്ഭുതകരമായ സംഭവം നടക്കാൻ പോകുന്നു എന്നു തിരിച്ചറിഞ്ഞ മേരി മുട്ടിന്മേൽ നിന്ന് ജപമാല ചൊല്ലുവാൻ തുടങ്ങി കൂട്ടുകാരിയായ മേരി ബേൺ പോയി സുഹൃത്തുക്കളെ കൂട്ടി കൊണ്ടുവരികയും ഏകദേശം 15 പേർ ദേവാലയത്തിനു മുൻപിൽ ഒത്തുകൂടുകയും ചെയ്തു ആ സമയം അവർ കണ്ടത് പരിശുദ്ധ അമ്മയും അമ്മയുടെ വലതു വശത്തു നിൽക്കുന്ന വി. യൌസേപ്പ് ഇടതുവശത്ത് നിൽക്കുന്ന വി. യോഹന്നാൻ ഇവർക്ക് പുറകിലായി ഒരു ചെറിയ ഒരു കുഞ്ഞാടും കുരിശും ഉണ്ടായിരുന്നു. പരിശുദ്ധ അമ്മ വെളുത്ത നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അമ്മയുടെ ശിരസിൽ നെറ്റി മുഴുവനും മറച്ചുകൊണ്ടുള്ള ഒരു കിരീടവും അതിൽ ഒരു റോസാപ്പൂ ഉണ്ടായിരുന്നു.

രണ്ടു മണിക്കൂറോളം ഈ ദൃശ്യങ്ങൾ ഇങ്ങനെ തന്നെ തുടർന്നുകൊണ്ടിരുന്നു. ഈ സമയം മഴയും കാറ്റും ഉണ്ടായിരുന്നു എങ്കിലും പ്രത്യക്ഷീകരണസ്ഥലത്ത് കാറ്റടിച്ച് ഒരു തുള്ളി വെള്ളം പോലും വീണില്ല പ്രത്യക്ഷീകരണം കണ്ട സ്ത്രീകളിൽ ഒരാൾ പരിശുദ്ധ അമ്മയുടെ പാദം വന്നിക്കുവാനായി അടുത്തു ചെന്നപ്പോൾ അത് ചുവരിലേക്ക് അകന്നു അകന്നു പോയികൊണ്ടിരുന്നു. 1971 സഭ ഈ പ്രസിദ്ധീകരണത്തെ അംഗീകരിച്ചു. ആദ്യ പ്രത്യക്ഷീകരണന് 100 വർഷങ്ങൾക്കു ശേഷം 1979 ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഈ ദേവാലയം സന്ദർശിക്കുകയും ബസിലിക്ക ആക്കുകയും ഉയർത്തുകയും ചെയ്തു.

പരിശുദ്ധ അമ്മയെ ഞങ്ങളുടെ ജീവിതം അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.