മാതാവിന്റെ പ്രത്യക്ഷീകരണം: പതിനാറാം ദിവസം

ജോബിഷ് പള്ളിത്തോട്‌

അത്ഭുതമെഡലിന്റെ മാതാവ്

ഫ്രഞ്ച് സന്യാസിയായ കാതറിൻ ലബോറക്ക് തന്റെ സന്യാസജീവിതത്തിലെ നൊവൺഷീറ്റ് കാലഘട്ടത്തിൽ പരിശുദ്ധ അമ്മയുടെ അനേകം പ്രത്യക്ഷീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. പരിശുദ്ധ കന്യാമറിയത്തെ കാണാൻ വളരെയധികം ആഗ്രഹിക്കുകയും ഈശോയോട് അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. 1830 ജൂലൈ 18 -ന് രാത്രി കാതറിൻ നിദ്രയിലായിരുന്നപ്പോൾ അവളുടെ സമീപം ഒരു ബാലൻ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇപ്രകാരം പറഞ്ഞു: “എഴുന്നേൽക്കുക, പരിശുദ്ധ കന്യകാമറിയം നിനക്കായി കാത്തിരിക്കുന്നു.”

ബാലൻ അവളെ ചാപ്പലിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഉപകാരംപറഞ്ഞു: “ദൈവം നിന്നെ ഒരു ദൗത്യം ഏൽപ്പിച്ചിരിക്കുന്നു. ലോകം മുഴുവൻ വലിയ ദുരന്തങ്ങൾ ഉണ്ടാകാൻ പോകുന്നു. എന്നാൽ കത്താവിന്റെ അൾത്താരയിൽ ലോകത്തിനു വേണ്ടി നീ പ്രാർത്ഥിക്കണം.
ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങളും കർത്താവ് നിനക്ക് നൽകും.”

പിന്നീട് 1830 നവംബർ 27 -നു നടന്ന രണ്ടാമത്തെ പ്രത്യക്ഷീകരണത്തിൽ പരിശുദ്ധ അമ്മ കാതറിന് അത്ഭുതകരമായ ഒരു മെഡലിന്റെ രൂപം സമ്മാനിച്ചു. ആ മെഡൽ സ്നേഹത്തിന്റെ അടയാളവും സംരക്ഷണത്തിന്റെ പ്രതീകവും അതിൽ വിശ്വസിക്കുന്നവർക്ക് ആ മെഡൽ കൃപയുടെ ഉറവിടവുമാണെന്ന് മറിയം പറഞ്ഞു. ആ മെഡലിൽ കന്യകയുടെ കൈയ്യിലുള്ള വളയങ്ങളും വിലയേറിയ കല്ലുകളും കൊണ്ട് അലങ്കരിച്ചിരുന്നു. അതിൽ നിന്നും പ്രകാശകിരണങ്ങൾ താഴേക്ക് പതിച്ചിരിക്കുന്നു. ആ കിരണങ്ങൾ താൻ ചൊരിയുന്ന കൃപയുടെ പ്രതീകമാണെന്ന് പരിശുദ്ധ അമ്മ കാതറിന് വ്യക്തമാക്കി കൊടുത്തു.

ആ മെഡലിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “മറിയമേ, പാപം ഇല്ലാതെ ഗർഭം ധരിച്ചവളേ, നിന്നോട് സഹായം ചോദിക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.”

പരിശുദ്ധ കന്യകാമറിയം ആ മെഡൽ കഴുത്തിൽ ധരിക്കുവാൻ കാതറിനോട് ആവശ്യപ്പെട്ടു. അതിനു ശേഷം പറഞ്ഞു, ഈ മെഡൽ ധരിക്കുന്ന എല്ലാവർക്കും കൃപ ലഭിക്കും. വിശ്വാസത്തേടെ ഇത് ധരിക്കുന്നവർക്ക് കൃപ ഉദരമായിരിക്കും.

കത്തോലിക്ക സഭ അംഗീകരിച്ച ഭക്തിയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ് ഈ മെഡൽ. കൃപ നേടാനും പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകാനുമുള്ള വലിയ പിന്തുണയാണ് ഈ മെഡൽ. മറിയമേ, പാപമില്ലാതെ ഗർഭം ധരിച്ചവളേ, നിന്നോട് സഹായം ചോദിക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.