ലഹരിവിരുദ്ധ സമ്മേളനം നടത്തി

പാലാരിവട്ടം രൂപിക റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സമ്മേളനം, ലഹരിക്കെതിരെ ദീപം തെളിക്കൽ, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ ബോർഡ് സ്ഥാപിക്കൽ എന്നിവ നടത്തി.

പാലാരിവട്ടം പോലീസ് സബ് ഇൻസ്പെക്ടർ പരീത് കെ. കുറ്റിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.ബി. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.

സെക്രട്ടറി തോമസ് കരത്തോട്ടത്തിൽ, സ്റ്റീഫൻ നാനാട്ട്, കെ.കെ. മന്മഥൻ നായർ, മാത്യു ജേക്കബ്, മല്ലിക സജീവൻ, കെ.വി. അശ്വതി എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾ ദീപം തെളിച്ച് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. പൈപ്പ് ലൈനിൽ ലഹരിവിരുദ്ധ സന്ദേശ ബോർഡ് സ്ഥാപിച്ചു.

തോമസ് കരത്തോട്ടത്തിൽ, സെക്രട്ടറി, രൂപിക, പാലാരിവട്ടം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.