ബുർക്കീന ഫാസോയിൽ മറ്റൊരു വൈദികനെ കൂടെ കാണാതായി

ബുർക്കീന ഫാസോയിൽ ഒരു വൈദികനെ കൂടെ കാണാതായതായി റിപ്പോർട്ട്. ഫാ. റോഡ്രിഗ് സനോനെ എന്ന വൈദികനെ ആണ് ചൊവ്വാഴ്ച മുതൽ കാണാതായത്. അദ്ദേഹത്തിൻറെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

വൈദികനെ എത്രയും വേഗം കണ്ടെത്തി മോചിപ്പിക്കുന്നതിനായി പ്രാർത്ഥിക്കുവാൻ ബുർക്കീന ഫാസോയിലെ ബിഷപ്പ് വിശ്വാസികളോട് അഭ്യർത്ഥിച്ചു. ബാൻ‌ഫോറയിലെ ബിഷപ്പ് ലൂക്കാസ് കൽ‌ഫ സനൗവിനെ സന്ദർശിക്കുവാൻ ഇറങ്ങിയ വൈദികൻ ബിഷപ്പിന്റെ പക്കൽ എത്തുന്നതിനു മുൻപായിട്ടാണ് കാണാതാകുന്നത്. വൈദികന്റെ തിരോധനത്തെ തുടർന്ന് അന്വേഷണം ദ്രുതഗതിയിലാക്കുവാൻ സഭാധികാരികൾ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

വൈദികനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യാതൊരു വിവരങ്ങളും കണ്ടെത്തുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ബുർക്കീന ഫാസോ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന്റെ ഭീതിയിലാണ്. നിരവധി വൈദികരും സമർപ്പിതരും വിശ്വാസികളും ഇസ്ലാമിക തീവ്രവാദികളുടെ തട്ടികൊണ്ട് പോകലിനും കൊലപാതകങ്ങൾക്കും ഇരയായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.