മ്യാന്മറിൽ ഷെല്ലാക്രമണം: മറ്റൊരു കത്തോലിക്കാ ദൈവാലയവും കൂടി തകർന്നു

കിഴക്കൻ മ്യാന്മറിലെ കയാ സംസ്ഥാനത്തെ മറ്റൊരു കത്തോലിക്കാ ദൈവാലയവും കൂടി ഷെല്ലാക്രമണത്തിൽ തകർന്നു. ഡെമോസോയിലെ സെന്റ് ജോസഫ് കത്തോലിക്കാ ദൈവാലയത്തിലാണ് മ്യാന്മർ മിലിട്ടറി തീവ്രവാദികൾ കനത്ത ആയുധങ്ങളുമായി ആക്രമണം നടത്തിയത്. ഒരാഴ്ചയ്ക്കിടെ ഷെല്ലാക്രമണത്തിൽ തകരുന്ന രണ്ടാമത്തെ ദൈവാലയമാണിത്.

ഡെമോസോ നഗരത്തിലെ സാൻ ജോസ് പള്ളിയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മെയ് 26-ന് രാത്രി വെടിവയ്പിലും ഷെല്ലാക്രമണത്തിലും പള്ളി തകർന്നെങ്കിലും ആളുകളാരും ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കാരണം, അക്രമങ്ങൾ വർദ്ധിച്ചതിനുശേഷം സിവിലിയൻ അഭയാർഥികളെ സുരക്ഷിതപ്രദേശങ്ങളിലേക്ക് മാറ്റിയിരുന്നു. പള്ളിയുടെ ജനലുകൾ തകരുകയും മതിലുകളിൽ ദ്വാരങ്ങൾ അവശേഷിക്കുകയും ചെയ്തിട്ടുണ്ട്.

2021 ഫെബ്രുവരി ഒന്നിന് സൈനിക അട്ടിമറിക്കുശേഷമാണ് ഇവിടെ പ്രശ്നങ്ങൾ രൂക്ഷമായത്. മതപരമായ കെട്ടിടങ്ങളെയും പള്ളികളെയും ആക്രമിക്കരുതെന്ന് കത്തോലിക്കാ വൈദികർ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.