ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് ഒരു ബിഷപ്പ് കൂടി

ആംഗ്ലിക്കൻ ബിഷപ്പ് ജോനാഥൻ ഗുഡാൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിനായി ബിഷപ്പ് സ്ഥാനം രാജി വച്ചു. എബ്ബ്സ്ഫ്ലീറ്റിന്റെ ബിഷപ്പായി എട്ട് വർഷം സേവനമനുഷ്ഠിച്ച ബിഷപ്പ് ജോനാഥൻ ഗുഡാൽ, ഒരു പതിറ്റാണ്ടിനിടെ കത്തോലിക്കനായിത്തീരുന്ന ആദ്യത്തെ ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പാണ്.

“കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിനായിട്ടാണ് എബ്സ്ഫ്ലീറ്റിന്റെ ബിഷപ്പ് സ്ഥാനം ഞാൻ രാജി വക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും പരീക്ഷണ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു ഇത്. ദീർഘനാളത്തെ പ്രാർത്ഥനക്കു ശേഷമാണ് ഈ തീരുമാനം. ഞാൻ ആദ്യമായി വിശ്വാസം സ്വീകരിച്ചത് ആംഗ്ലിക്കൻ സഭയിൽ നിന്നാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം കാലം, പുരോഹിതനും ബിഷപ്പും എന്ന നിലയിൽ ക്രിസ്തീയ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും കൂദാശയുടെയും കൃപ ഞാൻ അവിടെ അനുഭവിച്ചു. ദൈവത്തിന്റെ ഇപ്പോഴത്തെ വിളിക്കും ക്ഷണത്തിനും ‘അതെ’ എന്ന് പറയുവാനുള്ള ഒരു മാർഗ്ഗമായാണ് ഞാൻ എന്റെ തീരുമാനമെടുത്തതെന്ന് നിങ്ങൾ എല്ലാവരും വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നു” – ഗുഡാൽ പ്രസ്താവനയിൽ പറഞ്ഞു.

“ബിഷപ്പ് ജോനാഥന്റെ ശുശ്രൂഷക്കും വർഷങ്ങളായുള്ള വിശ്വസ്തസേവനത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. അദ്ദേഹത്തിന്റെ ഭാവിശുശ്രൂഷയ്‌ക്ക് എന്റെ പ്രാർത്ഥനകൾ അദ്ദേഹത്തോടൊപ്പമുണ്ട്” – അദ്ദേഹത്തിന്റെ രാജി സ്വീകരിച്ച ശേഷം ആർച്ചുബിഷപ്പ് വെൽബി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.