നൈജീരിയയിൽ ക്രൈസ്തവ സമൂഹത്തിനു നേരെ വീണ്ടും ആക്രമണം; അമ്മയെയും നാല് മക്കളെയും തട്ടിക്കൊണ്ടു പോയി

നൈജീരിയയിൽ ക്രൈസ്തവ സമൂഹത്തിനു നേരെ ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തി. ഡിസംബർ 11 ശനിയാഴ്ചയാണ് അക്രമികൾ ഒരു ഗർഭിണിയെ മുറിവേൽപ്പിക്കുകയും അമ്മയെയും നാല് കുട്ടികളെയും തട്ടിക്കൊണ്ടു പോവുകയും നിരവധി ക്രൈസ്തവ ഭവനങ്ങൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തത്.

“ഗർഭിണിയായ ഒരു സ്ത്രീയേയും അവരുടെ അമ്മായിയമ്മയെയും തട്ടിക്കൊണ്ടു പോകാൻ അക്രമികൾ ശ്രമിച്ചെങ്കിലും സൈന്യം അവരെ രക്ഷപെടുത്തി. സ്ത്രീയുടെ കാലിൽ വെടിയേറ്റ മുറിവുണ്ട്. സാബോ ജിആർഎ ഗ്രാമത്തിലെ ആക്രമണം വളരെ ഗൗരവമേറിയതാണ്. എന്നാൽ നൈജീരിയൻ സൈന്യത്തിൽ നിന്നുള്ള അടിയന്തര ഇടപെടലിന് ദൈവത്തിന് നന്ദി പറയുന്നു” – പ്രദേശവാസിയായ അഗ്വാം ആഡംസ് മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവർ താമസിക്കുന്നതായി സംശയിക്കുന്ന ഒരു വീട്ടിലേക്ക് ഫുലാനി തീവ്രവാദികൾ, അവരെ തട്ടിക്കൊണ്ടു പോകാനായി എത്തുകയും എന്നാൽ അവരെ വീട്ടിൽ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ അക്രമികൾ അവരുടെ വീടിന് തീയിടുകയാണ് ചെയ്തതതെന്നും ആഡംസ് കൂട്ടിച്ചേർത്തു.

സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തിയപ്പോൾ അക്രമികൾ നിർത്താതെ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് വക്താവ് മുഹമ്മദ് ജലിഗെ പറഞ്ഞു.

സുരക്ഷാ ജീവനക്കാർ, തങ്ങളുടെ ശ്രമം പരാജയപ്പെടുത്തുന്നതിൽ ക്ഷുഭിതരായ അക്രമിസംഘം താമസക്കാരുടെ വീടുകൾക്ക് തീയിട്ട ശേഷം രക്ഷപെടുകയായിരുന്നു. ഇതേ സമയം, ഓയിൽ ഗ്രാമത്തിൽ നടന്ന അക്രമമാണ് അമ്മയെയും നാല് മക്കളെയും തട്ടികൊണ്ടു പോകുന്നതിൽ കലാശിച്ചതെന്ന് ജലിംഗെ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.