ആഗോളവ്യാപകമായി വൈദികര്‍ നടത്തുന്ന റിലേ ജപമാലയ്ക്ക് പാപ്പായുടെ ആശീര്‍വാദം

ആഗോളവ്യാപകമായി നടത്തുന്ന വൈദികരുടെ റിലേ ജപമാലയജ്ഞത്തിന് ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം. വേള്‍ഡ് പ്രീസ്റ്റ് റോസറി റിലേ ഫോര്‍ ദ സാങ്ടിഫിക്കേഷന്‍ ഓഫ് പ്രീസ്റ്റ്‌സ് 2020 (Worldpriest Rosary Relay for the Sanctification of Priests 2020) എന്നു പേരിട്ടിരിക്കുന്ന ജപമാല റിലേ ജൂണ്‍ 19 നാണ് നടക്കുന്നത്.

ഈ ജപമാല റിലേയില്‍ പങ്കെടുക്കുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വൈദികരുടെ സംരക്ഷണത്തിനും പൗരോഹിത്യത്തെ പ്രതി നന്ദിയര്‍പ്പിച്ചു കൊണ്ടും ജപമാലയുടെ ഒരു രഹസ്യം ചൊല്ലണം. ലോകം മുഴുവന്‍ ജപമാല ചൊല്ലി വലം വയ്ക്കുന്നതു വരെ ഈ യജ്ഞം തുടരും.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെയെത്രോ പരോളിന്‍ ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ നിയറിക്ക് അയച്ച സന്ദേശത്തില്‍ ‘വാര്‍ഷിക ജപമാല റിലേയെ കുറിച്ച് അറഞ്ഞതില്‍ ഫ്രാന്‍സിസ് പാപ്പാ അതിയായ സന്തോഷം പ്രകടിപ്പിച്ചു’ എന്ന് പറഞ്ഞു. ഇതില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പാപ്പാ തന്റെ അപ്പസ്‌തോലിക ആശീര്‍വാദം നല്‍കുന്നതായും കര്‍ദിനാള്‍ പരോളിന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.