ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷന്റെ വാര്‍ഷികാഘോഷം

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ വാർഷികാഘോഷങ്ങൾക്കു മുന്നോടിയായി കലാകായിക മത്സരങ്ങൾ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ അങ്കണത്തിൽ നവംബർ 9-ാം തീയതി ശനിയാഴ്ച സംഘടിപ്പിക്കും. ക്രിസ്തുരാജ കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങൾ ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും.

ഭക്തിഗാനം, പുരാതനപാട്ട്, ബൈബിൾ ക്വിസ്, പ്രസംഗം, ഷോട്ട്പുട്ട്, മെഴുകുതിരി കത്തിച്ചോട്ടം, ക്‌നാനായ മങ്ക എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വിജയികൾക്ക് നവംബർ 26-ാം തീയതി ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ക്‌നാനായ കാത്തലിക് വിമൺസ് അസ്സോസിയേഷൻ വാർഷികാഘോഷങ്ങളിൽ വച്ച് സമ്മാനങ്ങൾ നൽകും.