കെസിഡബ്ലുഎ ഉഴവൂർ ഫൊറോന വാർഷികാഘോഷം നവംബർ 10-ന് പുതുവേലിയിൽ

കോട്ടയം: കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ഉഴവൂർ ഫൊറോന വാർഷികം പുതുവേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 10-ാം തീയതി ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് പുതുവേലി സെന്റ് ജോസഫ് ക്‌നനായ കത്തോലിക്കാ പള്ളിയിൽ നടത്തപ്പെടുന്നു.

ഉച്ച കഴിഞ്ഞ് 1.30-ന് പുതുവേലി പള്ളിവികാരി ഫാ. എൻ.ഐ. മൈക്കിൾ പതാക ഉയർത്തും. തുടർന്ന് വിവിധ യൂണിറ്റിലെ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കും.

കെസിഡബ്ലുഎ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷികസമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാളും കെസിഡബ്ലുഎ ചാപ്ലയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തും. ഫൊറോന ചാപ്ലയിൻ ഫാ. ജോർജ്ജ് കപ്പുകാലായിൽ ആമുഖസന്ദേശം നൽകും.

പ്രൊഫ. മേഴ്‌സി മൂലക്കാട്ട്, കുഞ്ഞുമോൾ റോയി, സി. കരുണ എസ്ജെസി, ജിൻസൺ ജേക്കബ്, ജെയിൻ ഡെമിൻ, ജെസ്സി സിറിയക്, ഡോളി ജോസ്, ലിസ്സി സുബാഷ് എന്നിവർ ആശംസകൾ അർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.