ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വാർഷിക ബൈബിൾ കൺവൻഷന്‍ ആരംഭിച്ചു

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാം വാർഷിക ഏകദിന ബൈബിൾ കൺവെൻഷന്‍ ഒക്ടോബർ 22-ന്, കേംബ്രിഡ്ജ് റീജിയണിൽ ആരംഭിച്ചു. സുപ്രസിദ്ധ ബൈബിൾ പ്രഭാഷകനും ധ്യാനഗുരുവുമായ റവ. ഫാ. ജോർജ്ജ് പനക്കൽ V.C. യാണ് മുഖ്യ പ്രഭാഷകൻ.

ഒക്ടോബർ 22 മുതൽ 30 വരെ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കുന്ന ഈ ഏകദിന കൺവെൻഷനുകളിലെ എല്ലാ ദിവസങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകും. കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ മുഖ്യ തുടക്കക്കാരിലൊരാളും അനേകരെ മാനസാന്തരത്തിലേയ്ക്കും‌ ജീവിതനവീകരണത്തിലേയ്ക്കും‌ നയിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാളുമായ റവ. ഫാ. ജോർജ്ജ് പനക്കൽ V.C -യുടെ ധ്യാനചിന്തകൾ വിശ്വാസികൾക്ക് പുതിയ ആത്മീയവെളിച്ചം പകരും.

റവ. ഫാ. ജോർജ്ജ് പനയ്ക്ക‌ലിനൊപ്പം റവ. ഫാ. ആൻ്റണി പറങ്കിമാലിൽ V.C., റവ. ഫാ. ജോസഫ് എടാട്ട് V.C. എന്നിവരും, ഓരോ റീജിയനുകളിലെയും സീറോ മലബാർ വൈദികരും, കൺവെൻഷൻ വോളണ്ടിയേഴ്‌സും, മറ്റ് അത്മായ ശുശ്രൂഷകരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

രാവിലെ ഒൻപതു മണിക്ക് ജപമാലയോടും ആരാധനാ സ്തുതിഗീതങ്ങളോടും കൂടി ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾ, വൈകിട്ട് നാലു മണിയോടു കൂടി സമാപിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, സുവിശേഷപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഓരോ ദിവസത്തെ ശുശ്രൂഷകളെ സമ്പന്നമാക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുമ്പസാരത്തിന് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

എട്ടു റീജിയനുകളിലും കോ ഓർഡിനേറ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മറ്റിയുടെയും വോളണ്ടിയേഴ്സിന്റെയും സഹകരണത്തോടെ കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. രൂപതയുടെ ആത്മീയ യാത്രയിലെ ഏറ്റവും സുപ്രധാനമായ ഈ ദിവസങ്ങളിൽ, നമ്മെക്കുറിച്ചുള്ള ദൈവഹിതം മനസ്സിലാക്കുന്നതിനായി എല്ലാ വിശ്വാസികളും ഈ കൺവെൻഷനിൽ പങ്കെടുക്കാൻ ഉത്സാഹിക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.

ഓരോ റീജിയനിലെയും കൺവെൻഷന്റെ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചുവടെ:

Schedule of the 3rd Bible Convention of the Syro-Malabar Eparchy of Great Britain

Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).

Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).

Date: Friday, 25th October 2019; Region: Manchester; Venue: St. Anthony’s Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).

Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).

Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert’s Church, 98 High Blantyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).

Date: Monday, 28th October 2019; Region: Coventry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).

Date: Tuesday, 29th October 2019; Region: Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).

Date: Wednesday, 30th October 2019; Region: Southampton: Venue: St. John’s Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503).

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ