കെസിഡബ്ലുഎ അതിരൂപതാ വാർഷികം

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ വാർഷികാഘോഷങ്ങൾ നവംബർ 26 ചൊവ്വാഴ്ച്ച ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.

അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. അതിരൂപതാ കെസിഡബ്ലുഎ ചാപ്ലയിനും വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖപ്രസംഗം നടത്തും. മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ അനുഗ്രഹപ്രഭാഷണവും മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ലിസ്സി ജോസ് മുഖ്യപ്രഭാഷണവും നടത്തും.

നവംബർ 9-ന് അതിരൂപതാ തലത്തിൽ നടത്തപ്പെടുന്ന കലാ-കായിക മത്സരങ്ങളിൽ വിജയികാളാകുന്നവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും. അതിരൂപതയിൽ കെസിഡബ്ലുഎ-യുടെ നേതൃത്വത്തിൽ 2018-2019 വർഷം മികച്ച പ്രകടനം നടത്തിയ ഇടവകയ്ക്കും ഫൊറോനക്കും എവറോളിംഗ് ട്രോഫികൾ സമ്മാനിക്കും.

കെസിസി പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ജോർജ്ജ്, കെസിവൈഎൽ പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും. കെസിഡബ്ലുഎ അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെസിഡബ്ലുഎ അതിരൂപതാ ഭാരവാഹികളും വർക്കിംഗ് കമ്മറ്റി അംഗങ്ങളുളും പരിപാടികൾക്ക് നേതൃത്വം നൽകും. വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കാലാപരിപാടികളും ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.