നാമോരോരുത്തരോടും യേശു ചോദിക്കുന്ന ചോദ്യത്തെക്കുറിച്ച് മാര്‍പ്പാപ്പ

താന്‍ ആരാണെന്ന ക്രിസ്തുവിന്റെ ചോദ്യത്തിന് ശിഷ്യന്മാര്‍ എന്താണ് പറയുന്നത്? ഇന്ന് ക്രിസ്തു നമ്മോട് ഓരോരുത്തരോടുമാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ക്രിസ്തു ആരാണെന്ന ചോദ്യത്തിന് നാം നല്‍കേണ്ട ഉത്തരം താത്വികമായ ഒന്നല്ല. മറിച്ച്, വിശ്വാസപരവും ജീവല്‍ബന്ധിയുമായിരിക്കണമെന്ന് പാപ്പാ പ്രസ്താവിച്ചു. ക്രിസ്തു ആരാണെന്ന് നാമോരോരുത്തരും പത്രോസ് ശ്ലീഹായ്‌ക്കൊപ്പം സ്വയം ചോദിക്കണമെന്നും ഇതിന് ഉത്തരം പ്രത്യേകമായി പറയേണ്ടതാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

കാരണം, ക്രിസ്തു നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാണ്. നമ്മുടെ അര്‍പ്പണത്തിന്റെയും സഭാസമര്‍പ്പണത്തിന്റെയും സാമൂഹിക കൂട്ടായ്മയുടെയും ലക്ഷ്യം ക്രിസ്തുവാണ്. അങ്ങനെ ജീവിതലക്ഷ്യം രക്ഷകനായ ക്രിസ്തുവാണെങ്കില്‍, ചോദ്യത്തിനുള്ള ഉത്തരം അനുപേക്ഷണീയവും നാം അനുദിനം  നല്‍കേണ്ടതുമാണെന്നും പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.