നോമ്പിലെ അമ്പതു മാലാഖമാർ 2: രമ്യതയുടെ മാലാഖ

ഫാ. ജെയ്സൺ കുന്നേൽ

നോമ്പിലെ രണ്ടാം ദിനം നമുക്ക് വഴികാട്ടുന്ന മാലാഖ രമ്യതയുടെ മാലാഖയാണ്.

മനുഷ്യരായ നമ്മൾ ഏറ്റവുമധികം പരാജയപ്പെടുന്ന ഒരു മേഖലയാണ് ഇന്നു മാലാഖ ചൂണ്ടിക്കാണിക്കുന്നത്. വ്യവസ്ഥകളില്ലാതെ ക്ഷമിക്കുക, പൊറുക്കുക ഇവ മാനുഷിക അർത്ഥത്തിൽ അപ്രാപ്യമായ കാര്യമാണ്.  വി. പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനത്തിൽ ക്രിസ്ത്യാനിയുടെ ശുശ്രൂഷയെ രമ്യതയുടെ ശുശ്രൂഷയായിട്ടാണ് അവതരിപ്പിക്കുക.

മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുമ്പ് അവരുടെ പ്രശ്നങ്ങൾക്ക് രമ്യത നിർദ്ദേശിക്കുന്നതിനു മുമ്പ് സ്വയം രമ്യതപ്പെടുക. സഹജീവികൾക്കും കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും സ്വയം രമ്യതയുടെ മാലാഖയാവുക.