നോമ്പിലെ അമ്പതു മാലാഖമാർ 3: സന്തോഷ മാലാഖ

ഫാ. ജെയ്സൺ കുന്നേൽ

ഇന്നു നമ്മളെ വഴി നടത്തുന്ന മാലാഖ സന്തോഷമാണ്. സന്തോഷമുള്ള ഹൃദയത്തിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞട്ടുണ്ട്. ദൈവം ഉള്ളിലുള്ളപ്പോൾ ഒരു വ്യക്തിയിൽ നിന്ന് ഉറവ പൊട്ടുന്ന സന്തോഷത്തിന് അനേകർക്ക് സൗഖ്യവും ശാന്തിയും നൽകാൻ കഴിയും.

മ്ലാനവദനനായി ദു:ഖത്തോടെ ചരിക്കേണ്ടല്ല കാലമല്ല നോമ്പുകാലം. ഉള്ളിലനുഭവിക്കുന്ന ദൈവത്തെ ചുറ്റുമുള്ളവർക്കും പകർന്നുകൊടുക്കേണ്ട പുണ്യകാലമാണിത്. അതിനാൽ സങ്കീർത്തകനെപ്പോലെ നമുക്കും പ്രാർത്ഥിക്കാം: അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ! (സങ്കീ. 51:12).